ലയാളത്തിലെ ജനപ്രിയ നായകന്‍ ദിലീപ് പുതിയ ബിഎംഡബ്ല്യു കാര്‍ സ്വന്തമാക്കി. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു നിരയിലെ സെവന്‍ സീരീസാണ് ദിലീപ് സ്വന്തമാക്കിയത്. ദിലീപും അമ്മയും ചേര്‍ന്നാണ് വാഹനത്തിന്റെ താക്കോല്‍ സ്വീകരിച്ചത്. പോര്‍ഷെ പനമേറ, കയേന്‍, ബിഎംഡബ്ല്യു എക്‌സ് 6 തുടങ്ങി നിരവധി ആഡംബര വാഹനങ്ങള്‍ നേരത്തെ ദിലീപിന്റെ ഗാരേജിലുണ്ട്. 

1.31 കോടി രൂപ മുതലാണ് സെവന്‍ സീരീസിന്റെ എക്‌സ്‌ഷോറൂം വില, ഓണ്‍റോഡ് വില ഒന്നരക്കോടിയോളം വരും. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ സെവന്‍ സീരീസ് ഇന്ത്യയിലുണ്ട്. 730Ld, 740 Li, M760Li എന്നീ മൂന്ന് വേരിയന്റുണ്ട് സെവന്‍ സീരീസിന്. 3.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 322 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമേകും. 262 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമേകുന്നതാണ് 3.0 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. ഏറ്റവും കരുത്തുറ്റ എം സ്‌പോര്‍ട്ടില്‍ 610 ബിഎച്ച്പി പവറും 800 എന്‍എം ടോര്‍ക്കുമേകുന്ന 6.5 ലിറ്റര്‍ എന്‍ജിനാണുള്ളത്. 

Test Drive Video - റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി 650

Content Highlights; Dileep bought new BMW seven series