സിസി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീം വൈസ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് സമ്മാനമായി ഡാറ്റ്‌സണ്‍ റെഡി ഗോ ഹാച്ച്ബാക്ക് സമ്മാനിച്ചു. ഡാറ്റ്‌സണ്‍ ഇന്ത്യ വൈസ് പ്രസിഡന്റ് ജെറോ സൈഗട്ടാണ് കാര്‍ സമ്മാനിച്ചത്. ലോകകപ്പ് സെമിഫൈനലില്‍ ശക്തരായ ഓസിസീനെതിരെ ഏകദിന ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗക സ്‌കോര്‍ (171 റണ്‍സ്) കുറിക്കാന്‍ ഹര്‍മന്‍പ്രീതിന് സാധിച്ചിരുന്നു. കായിര രംഗത്തെ മികച്ച പ്രകടനത്തിന് ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിനും താരം അര്‍ഹയായിരുന്നു. 

Harmanpreet Kaur

ഡാറ്റ്‌സണിന്റെ മാതൃകമ്പനിയായ നിസാന്‍ ഐസിസി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഗ്ലോബല്‍ സ്‌പേണ്‍സര്‍ കൂടിയാണ്. നേരത്തെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരങ്ങളായ പിവി സിന്ധു, സാക്ഷി മാലിക്, ദീപ കര്‍മാക്കര്‍ എന്നിവര്‍ക്കും ഡാറ്റ്‌സണ്‍ കാറുകള്‍ സമ്മാനിച്ചിരുന്നു. 800 സിസിക്ക് പുറമേ റെഡി ഗോയുടെ കരുത്തേറിയ 1 ലിറ്റര്‍ പതിപ്പ് അടുത്തിടെയാണ് ഡാറ്റ്‌സണ്‍ പുറത്തിറക്കിയത്. 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 2.41 ലക്ഷം മുതല്‍ 3.57 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 

Harmanpreet Kaur

Read More; ജനപ്രിയ നായകനാകാന്‍ 1 ലിറ്റര്‍ റെഡി ഗോ