മേന്‍, ടമാര്‍ പഠാര്‍, ഇയോബിന്റെ പുസ്തകം, അങ്കമാലി ഡയറീസ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം ചെമ്പന്‍ വിനോദ് പുതിയ ആഡംബര കാര്‍ സ്വന്തമാക്കി. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ ബിഎംഡബ്യുവിന്റെ എന്‍ട്രി ലെവല്‍ എസ്.യു.വി X1 എം സ്‌പോര്‍ട്ട് മോഡലാണ് താരം തന്റെ ഗാരേജിലെത്തിച്ചത്. ഏകദേശം 55 ലക്ഷം രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ്‌ഷോറൂ വില. കൊച്ചിയിലെ ബിഎംഡബ്യു ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് ചെമ്പന്‍ വിനോദ് എക്‌സ് വണ്‍ സ്വന്തമാക്കിയത്‌.

എം സ്‌പോര്‍ട്ടിന്റെ ഡീസല്‍ എന്‍ജിന്‍ വകഭേദമാണ് താരം സ്വന്തമാക്കിയത്. 1995 സിസി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. 4000 ആര്‍പിഎമ്മില്‍ പരമാവധി 188 ബിഎച്ച്പി പവറും 1750 ആര്‍പിഎമ്മില്‍ പരമാവധി 400 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 20 കിലോമീറ്ററോളം ഇന്ധനക്ഷമതയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍ക്കൊപ്പം എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍ തുടങ്ങി നിരവധി സുരക്ഷാ സന്നാഹങ്ങളും വാഹനത്തിലുണ്ട്. 

Content Highlights: Chemban Vinod Jose New BMW X1