ബോളിവുഡ് താരം കങ്കണ റണാവത്ത് പുതിയ ലക്ഷ്വറി എസ്.യു.വി സ്വന്തമാക്കി. ജര്‍മന്‍ വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്റെ ജിഎല്‍ഇ ലക്ഷ്വറി എസ്.യു.വിയാണ് താരം സ്വന്തമാക്കിയത്. വെള്ള നിറത്തിലുള്ളതാണ് ഈ ജിഎല്‍ഇ. അതേസമയം ജിഎല്‍ഇയുടെ ഏത് വേരിയന്റാണ് കങ്കണ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല. 

മൂന്ന് വേരിയന്റുകളുള്ള ജിഎല്‍ഇക്ക് ഇന്ത്യന്‍ വിപണിയില്‍ 61 ലക്ഷം രൂപ മുതല്‍ 77 ലക്ഷം വരെയാണ് എക്‌സ്‌ഷോറൂം വില. നേരത്തെ ബിഎംഡബ്ല്യു 7 സീരീസ് സെഡാനാണ് കങ്കണ ഉപയോഗിച്ചിരുന്നത്. 2.1 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ വി6 ഡീസല്‍, 3.0 ലിറ്റര്‍ വി6 പെട്രോള്‍ എന്നീ മൂന്ന് എന്‍ജിന്‍ ഓപ്ഷനാണ് ജിഎല്‍ഇ എസ്.യു.വിക്കുള്ളത്. മൂന്നിലും 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 

Content Highlights; Kangana ranaut bought mercedes benz GLE luxury SUV, Kangana ranaut new benz gle suv, kangana ranaut new car