ബോളിവുഡ് താരസുന്ദരിയായ ആലിയ ഭട്ടിന്റെ ഗ്യാരേജിലേക്ക് പുതിയ അതിഥിയെത്തി. ബ്രിട്ടീഷ് അത്യാഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ വോഗ്‌ എസ്.യു.വിയാണ് താരം സ്വന്തമാക്കിയത്. ജര്‍മന്‍ കരവിരുതില്‍ പിറന്ന ഔഡി Q 5-ല്‍ നിന്നാണ് ഇനിയുള്ള യാത്ര റേഞ്ച് റോവര്‍ വോഗിലേക്ക് ആലിയ മാറ്റുന്നത്. ഏകദേശം രണ്ടു കോടി രൂപയാണ് ലക്ഷ്വറി എസ്.യു.വി വോഗിന്റെ വിപണി വില. 

വോഗിന്റെ ലോങ് വീല്‍ ബേസ് മോഡലാണ് ആലിയ തിരഞ്ഞെടുത്തത്. രണ്ടാം നിരയില്‍ ഏറെ ലെഗ്‌റൂം സ്‌പേസ് ഈ പതിപ്പില്‍ ലഭിക്കും. ബോളിവുഡ് താരങ്ങളായ റണ്‍ബീര്‍ കപൂറും, അനുഷ്‌ക ശര്‍മയും നേരത്തെ വോഗ് സ്വന്തമാക്കിയിരുന്നു. ലാന്‍ഡ് റോവര്‍ പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന എസ്.യു.വികളിലൊന്നാണ് വോഗ്. 3.0 ലിറ്റര്‍ V6 ടര്‍ബോ ഡീസന്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 240 ബിഎച്ച്പി പവറും 600 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഊര്‍ജമെത്തും. 

Vogue

ലാന്‍ഡ് റോവര്‍ ടെറൈന്‍ റെസ്‌പോന്‍സ് സിസ്റ്റം, അഡാപ്റ്റീവ് നീനോണ്‍ ലൈറ്റ്, 20 ഇഞ്ച് അലോയി വീല്‍, 20 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ, മൂഡ് ലൈറ്റിങ്, 825 വാട്ട് മെറിഡിയന്‍ ഓഡിയോ സിസ്റ്റം, റിയര്‍ സൈഡിലുള്ളവര്‍ക്കും 8-10 ഇഞ്ച് വലുപ്പത്തിലുള്ള എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, സറൗണ്ടഡ് ക്യാമറ സിസ്റ്റം, എന്നിവയാണ് വോഗിലെ പ്രധാന സവിശേഷതകള്‍. 

Content Highlights; Actor Alia Bhatt Range Rover Vogue SUV, Range Rover Vogue, Alia Bhatt Vogue, Range Rover