ര്‍ട്ടിസ്റ്റ് എംഎഫ് ഹുസൈന്‍ ഉപയോഗിച്ചിരുന്ന മോറിസ് 8 വിന്റേജ് ബ്രിട്ടീഷ് കാര്‍ ഓണ്‍ലൈന്‍ ലേലത്തില്‍ വിറ്റുപോയത് 17.74 ലക്ഷം രൂപയ്ക്ക്. ബുധനാഴ്ച രാത്രി അവസാനിച്ച ഓണ്‍ലൈന്‍ ലേലത്തില്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് മോറിസ് 8 സ്വന്തമാക്കിയത്. മോറിസ് 8 നിരയിലെ 1937 മോഡല്‍ വാഹനമാണിത്. 

1991 മുതലാണ് മോറിസ് 8 എംഎഫ് ഹുസൈന്‍ കുടുംബത്തിലേക്കെത്തിയത്. ഹുസൈന്‍ ഉപയോഗിച്ച കാലമത്രയും ഗ്രേ-ബ്ലാക്ക് നിറത്തിലായിരുന്നു ഈ മോറിസ്. 2011 ല്‍ അദ്ദേഹം മരിച്ച ശേഷം മുംബൈയിലെ വീട്ടില്‍ സൂക്ഷിച്ച മോറിസ് 8 പിന്നീട് റീ പെയന്റ് ചെയ്ത് ബീജ്-ബ്ലാക്ക് നിറത്തിലേക്ക് മാറ്റി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തുന്ന ആസ്റ്റാഗുരു എന്ന കമ്പനി നടത്തിയ ഓണ്‍ലൈന്‍ ലേലത്തിലാണ് ഈ മോറിസിനെത്തേടി ആവശ്യക്കാരെത്തിയത്. ഓണ്‍ലൈനിലൂടെ ഇന്ത്യയിലെ ആദ്യ വിന്റേജ് കാര്‍ ലേലമായിരുന്ന ഇത്. 8-12 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ ഏകദേശ മൂല്യം കണക്കാക്കിയിരുന്നത്.

നിറം പൂശിയതിന് പുറമേ 1937 മോഡല്‍ മോറിസിന്റെ ഒരു പാര്‍ട്ട് പോലും ഇതുവരെ മാറ്റേണ്ടിവന്നിട്ടില്ല. വാഹനം ഇപ്പോഴും വര്‍ക്കിങ് കണ്ടീഷനാണ്. 1935 മുതല്‍ 1948 വരെയുള്ള കാലയളവിലാണ് മോറിസ് 8 മോഡല്‍ കമ്പനി നിര്‍മിച്ചിരുന്നത്. ഫോര്‍ഡ് മോഡല്‍ Y ക്ക് ലഭിച്ച ജനപ്രീതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു മോറിസ് 8 പുറത്തിറങ്ങിയത്. മോറിസിന് പുറമേ 1947 മോഡല്‍ റോള്‍സ് റോയ്‌സ് സില്‍വര്‍ റെയ്ത്ത്, 1960 മോഡല്‍ അംബസിഡര്‍ മാര്‍ക്ക് 1, 1936 മോഡല്‍ ക്രൈസ്‌ലര്‍ എയര്‍സ്ട്രീം തുടങ്ങീ പത്തോളം വാഹനങ്ങള്‍ ഓണ്‍ലൈന്‍ വിന്റേജ് ലേലത്തിലുണ്ടായിരുന്നു. 

Content Highlights; Artist MF Hussain's vintage Morris 8 car auctioned for Rs 17.74 lakhs