രുത്തന്‍ കാറുകളിലെ രാജാവായ ഹമ്മറിന്റെ ആദ്യ ഇലക്ട്രിക് മോഡല്‍ മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ഡ് ഷ്വാസ്​നറിന്. ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ക്രീസര്‍ ഇലക്ട്രിക്കാണ് ഹമ്മറിന്റെ ആദ്യ ഇല്കട്രിക് പതിപ്പ് നിര്‍മിച്ചത്. ഓസ്‌ട്രേലിയയിലെ റെയ്ബാക്കില്‍ നടന്ന ചടങ്ങില്‍ അര്‍നോള്‍ഡ് തന്നെയാണ് ഇലക്ട്രിക് ഹമ്മര്‍ പ്രോട്ടോടൈപ്പ്‌ ഔദ്യോഗികമായി അവതരിപ്പിച്ചത്. നേരത്തെ അര്‍നോള്‍ഡിന്റെ ബെന്‍സ് ജി ക്ലാസ് മോഡലും ക്രീസര്‍ ഇലക്ട്രിക് എന്‍ജിനിലേക്ക് മാറ്റിയിരുന്നു. തന്റെ സ്വപനം യാഥാര്‍ഥ്യമായി എന്ന് കുറിച്ച് ഹമ്മര്‍ പുറത്തിറക്കുന്ന വീഡിയോ അര്‍നോള്‍ഡ് ആരാധകര്‍ക്കായി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

രണ്ടു മാസത്തോളം സമയമെടുത്താണ് ക്രീസര്‍ ഇലക്ട്രിക്ക്സിലെ മെക്കാനിക്ക്സ് ഹമ്മറിനെ ഇലക്ട്രിക്കായി രൂപപ്പെടുത്തിയത്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് ഹമ്മര്‍ വിപണിയിലെത്തില്ല. 100kWh ബാറ്ററി ശേഷിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തെ മുന്നോട്ടു നയിക്കുക. 490 എച്ച്പിയാണ് കരുത്ത്. 300 എച്ച്പി കരുത്തും 705 എന്‍എം ടോര്‍ക്കും നല്‍കിയിരുന്ന 6.6 ലിറ്റര്‍ വി8 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് നിലവില്‍ നോര്‍മല്‍ ഹമ്മറിന്റെ ഹൃദയം.

മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയുള്ള ഇലക്ട്രിക് ഹമ്മറിന്റെ ആകെ ഭാരം 3300 കിലോഗ്രമാണ്. ഒറ്റചാര്‍ജില്‍ 300 കിലോമീറ്ററിനടുത്ത് ദൂരം പിന്നിടാന്‍ ഹമ്മറിന് സാധിക്കും. നിലവില്‍ ഏറ്റവും കുറവ് ഇന്ധനക്ഷമതയുള്ള ഓഫ് റോഡ് എസ്.യു.വകളിലൊന്നാണ് ഹമ്മര്‍ (4.16 കിലോമീറ്റര്‍). ഇലക്ട്രിക്കിലേക്ക് മാറുന്നതോടെ ഈ നൂനത പരിഹരിക്കാം. 

Arnold
image source: kreisel-electric 

image source: kreisel-electric