സരാറ്റി വാഹനങ്ങളുടെ ആരാധികയാണ് നടിയായ സണ്ണി ലിയോണ്‍. മസരാറ്റി ക്വാട്രോപോര്‍ട്ടും, ഗീബ്ലി നെരിസ്‌മോയും അരങ്ങുവാഴുന്ന താരത്തിന്റെ ഗ്യാരേജിലേക്ക് മസരാറ്റിയുടെ 2020 പതിപ്പ് ഗീബ്ലി കൂടി എത്തുകയാണ്. ഇതോടെ സണ്ണി ലിയോണിന്റെ വാഹനശേഖരത്തില്‍ മസരാറ്റിയുടെ മൂന്ന് വാഹനങ്ങളായി. അമേരിക്കയിലാണ് താരം ഈ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. 

ഓടിക്കും തോറും പ്രിയമേറുന്ന വാഹനം എന്ന കുറിപ്പോടെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് പുതിയ ഗീബ്ലി സൂപ്പര്‍ സെഡാന്‍ സ്വന്തമാക്കിയ വിവരം സണ്ണി ലിയോണ്‍ പങ്കുവെച്ചത്. ഭര്‍ത്താവും നടനുമായ ഡാനിയല്‍ വെബറിനൊപ്പം പുതിയ കാറില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങളും താരത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ മസരാറ്റിയുടെ എന്‍ട്രി ലെവല്‍ പെര്‍ഫോമെന്‍സ് വാഹനമാണ് ഗീബ്ലി. 3.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ വി6 എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനം 345 ബിഎച്ച്പി പവറും 500 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 267 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഈ സെഡാന്‍ 5.5 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോ മീറ്റര്‍ വേഗത കൈവരിക്കും. 

സണ്ണി ലിയോണിന്റെയും ഭര്‍ത്താവിന്റേതുമായി ആഡംബര വാഹനങ്ങളുടെ വലിയ ശേഖരമാണുള്ളത്. 2017-ല്‍ സണ്ണി ലിയോണ്‍ സ്വന്തമാക്കിയ ഗീബ്ലി നെരിസമോയുടെ 450 യൂണിറ്റാണ് പുറത്തിറക്കിയിട്ടുള്ളത്. 1.3 കോടി രൂപയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്‌സ്‌ഷോറും വില. ബിഎംഡബ്ല്യു സെവന്‍ സീരീസ്, ഔഡി എ5 തുടങ്ങിയ വാഹനങ്ങളും സണ്ണി ലിയോണിന് സ്വന്തമായുണ്ട്.

Content Highlights: Actress Sunny Leone Bought  Maserati Ghibli Super Sedan