തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയമാകുന്ന താരസുന്ദരിയാണ് രശ്മിക മന്ദാന. ബോളിവുഡ് സിനിമയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുന്ന ഈ യുവതാരം പുതിയ വാഹനത്തിന്റെ ഉടമയായ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്. റേഞ്ച് റോവര്‍ സ്‌പോട്ടാണ് രശ്മിക മന്ദാന സ്വന്തമാക്കിയ ആഡംബര എസ്.യു.വി.
ലാന്‍ഡ് റോവര്‍ ഇന്ത്യയിലെത്തിക്കുന്ന എസ്.യു.വികളിലെ കരുത്തനാണ് റേഞ്ച് റോവര്‍ സ്‌പോട്ട്. 88.25 ലക്ഷം രൂപ മുതല്‍ 1.72 കോടി രൂപ വരെയാണ് ഈ ആഡംബര എസ്.യു.വിയുടെ എക്‌സ്‌ഷോറും വില. ബ്ലാക്ക് നിറത്തിലുള്ള വാഹനമാണ് രശ്മിക സ്വന്തമാക്കിയതെങ്കിലും ഇത് ഏത് വേരിയന്റാണെന്ന് വ്യക്തമാക്കിയിട്ടില്ല.
തന്നെ ഇതുവരെ പിന്തുണച്ച ആരാധകര്‍ക്ക് നന്ദി പറഞ്ഞാണ് രശ്മിക വാഹനം സ്വന്തമാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പം നിന്നവര്‍ക്ക് നന്ദി. ഇതുവരെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ജീവിതത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാണിത്. അതുകൊണ്ടാണ് തിരക്കുപിടിച്ചുള്ള യാത്രയിലും ഈ ചിത്രത്തിനായി രണ്ട് മിനിറ്റ് ചിലവഴിക്കുന്നതെന്നും താരം കുറിച്ചു.
3.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി6 പെട്രോള്‍, 5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനുകളിലും 3.0 ലിറ്റര്‍ വി6, 4.4. ലിറ്റര്‍ വി8 എന്നീ ഡീസല്‍ എന്‍ജിനുകളിലുമാണ് റേഞ്ച് റോവര്‍ സ്‌പോട്ട് നിരത്തുകളില്‍ എത്തുന്നത്. നാല് എന്‍ജിനുകള്‍ക്കൊപ്പവും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് പ്രവര്‍ത്തിക്കുന്നത്.
Content Highlights: Actress Rashmika Mandanna Buys Range Rover Sport SUV