ഹീന്ദ്ര ഉടമസ്ഥതയിലുള്ള ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് കീഴില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ സാക്ഷാല്‍ ജാവയെ സ്വന്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. ജാവയുടെ തൃശ്ശൂര്‍ ഷോറൂമില്‍നിന്നാണ് ഉണ്ണി മുകുന്ദന്‍ ജാവയെ സ്വന്തമാക്കിയത്. 1.64 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ജാവ മോട്ടോര്‍സൈക്കിള്‍സിന്റെ മെറൂണ്‍ നിറത്തിലുള്ള ജാവ മോഡലാണ് താരം തിരഞ്ഞെടുത്തത്. 

പഴയ ഐതിഹാസിക രൂപത്തെ ഓര്‍മ്മപ്പെടുത്തി ജാവ ബൈക്കുകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയില്‍ തിരിച്ചെത്തിയിരുന്നത്. 27 ബിഎച്ച്പി പവറും 28 എന്‍എം ടോര്‍ക്കുമേകുന്ന 293 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. ജാവയ്ക്ക് പുറമേ 1.55 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയുള്ള ജാവ 42 മോഡലും ജാവ മോട്ടോര്‍സൈക്കിള്‍ നിരയിലുണ്ട്.

jawa

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ കൈമാറി വരുകയാണ് കമ്പനി. ഈ വര്‍ഷം സെപ്തംബര്‍ വരെ പുറത്തിറക്കാനുള്ള ബുക്കിങ് ഇതിനോടകം ലഭിച്ചതിനാല്‍ ഓണ്‍ലൈന്‍ ബുക്കിങ് നേരത്തെ ജാവ മോട്ടോര്‍സൈക്കിള്‍സ് താത്കാലികമായി നിര്‍ത്തിയിരുന്നു. 

Content Highlights; Unni mukundan, Jawa, Jawa Bikes