ന്റെ പത്താം വിവാഹ വാര്‍ഷികം പ്രകൃതി സൗഹാര്‍ദമായി ആഘോഷിക്കുകയാണ് സിനിമ, ടെലിവിഷന്‍ താരമായ സ്വപ്‌നില്‍ ജോഷി. ഇതിനായി തന്റെ ഭാര്യ ലിനയ്ക്ക് വിവാഹ വാര്‍ഷിക സമ്മാനമായി എം.ജി. മോട്ടോഴ്‌സിന്റെ ഇലക്ട്രിക് എസ്.യു.വിയായ ZS EV-യാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹം തന്നെയാണ് തന്റെ പ്രിയതമയ്ക്ക് നല്‍കിയ സവിശേഷ സമ്മാനത്തിന്റെ വിവരങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. 

ഞങ്ങളുടെ ദാമ്പത്യജീവിതം പത്ത് വര്‍ഷം പൂര്‍ത്തിയാകുന്നു. ഈ ആഘോഷത്തിനായി പുതിയ ഒരു വാഹനവുമെത്തുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷം ഞങ്ങള്‍ക്ക് നല്‍കിയ കരുതലിനും സ്‌നേഹത്തിനും നന്ദി. ഞങ്ങള്‍ക്കായി ഒരുക്കിയ സന്തോഷത്തിനും മയാര, രാഘവ് എന്നിവങ്ങരെ നല്‍കിയതിനും ഒരുപാട് നന്ദി. വിവാഹ വാര്‍ഷിക ആശംസകള്‍. ഈ വാഹനത്തിലെ യാത്രള്‍ ആസ്വാദ്യകരമാകട്ടെ, എന്ന കുറിപ്പോടെയാണ് വാഹനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 

എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് എന്നീ രണ്ട് വേരിയന്റുകളിലാണ് എം.ജി. മോട്ടോഴ്‌സ് ഈ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിക്കുന്നത്. യഥാക്രമം 20.99 ലക്ഷം രൂപയും 24.68 ലക്ഷം രൂപയുമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. എന്നാല്‍, ഇതില്‍ ഏത് വകഭേദമാണ് നടന്‍ സ്വന്തമാക്കിയിട്ടുള്ളതെന്ന് വ്യക്തമല്ല. അദ്ദേഹത്തിന്റെ ഗ്യാരേജിലെ ആദ്യ ഇലക്ട്രിക് വാഹനമല്ല ഇത്. കഴിഞ്ഞ മാസമാണ് സ്വപ്‌നില്‍ ജാഗ്വാര്‍ ഐ-പേസ് ഇ.വി. സ്വന്തമാക്കിയത്. 

ഐ.പി6 സര്‍ട്ടിഫൈഡ് 44.5 കിലോവാട്ട് ഹൈടെക് ബാറ്ററിയാണ് ZS EV-യില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം 141 ബി.എച്ച്.പി. പവറും 353 എന്‍.എം.ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറും നല്‍കിയിട്ടുണ്ട്. 419 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് ഉറപ്പുനല്‍കുന്നത്. സ്റ്റാന്റേഡ് ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മുതല്‍ എട്ട് മണിക്കൂറില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാം. ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തില്‍ 50 മിനിറ്റില്‍ 80 ശതമാനം ചാര്‍ജ് ചെയ്യാനും സാധിക്കും.

എം.ജി. മോട്ടോഴിസിന്റെ ഇന്ത്യയിലെ രണ്ടാമത്തെ വാഹനമായാണ് ZS ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തുന്നത്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് ഇലക്ട്രിക് എസ്.യു.വി. എന്ന വിശേഷണവും ZS EV-ക്ക് സ്വന്തമാണ്. 2021-ന്റെ തുടക്കത്തില്‍ സാങ്കേതികവിദ്യയില്‍ ഉള്‍പ്പെടെ മാറ്റം വരുത്തിയും നേരിയ ഡിസൈന്‍ മാറ്റം നല്‍കിയും ഈ വാഹനം വീണ്ടുമെത്തുകയായിരുന്നു. 

Content Highlights: Actor Swapnil Joshi Gifts MG ZS EV To His Wife Leena In 10 wedding Anniversary