ബോളിവുഡ് താരം സഞ്ജയ് ദത്ത് പുതിയ ആഡംബര കാര്‍ സ്വന്തമാക്കി. ബ്രിട്ടീഷ് ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍ എസ്.യു.വി മോഡലാണ് താരം പുതുതായി തന്റെ ഗാരേജിലെത്തിച്ചത്. പുതിയ കാര്‍ സ്വന്തമാക്കിയ വിവരം റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച് സഞ്ജയ് ദത്ത് തന്നെയാണ് ആരാധകരെ അറിയിച്ചത്. 

റേഞ്ച് റോവര്‍ നിരയിലെ ഏറ്റവും ഉയര്‍ന്ന എസ്‌വി ഓട്ടോബയോഗ്രഫി ഡൈനാമിക് മോഡലാണിതെന്നാണ് സൂചന. ഏകദേശം മൂന്ന് കോടിയോളം രൂപ വിലമതിക്കുന്ന റേഞ്ച് റോവറിന് 4545 എന്ന ഇഷ്ട നമ്പറും സഞ്ജയ് ദത്ത് സ്വന്തമാക്കിയിട്ടുണ്ട്. MH-02-FE-4545 എന്ന നമ്പറില്‍ മെറ്റാലിക് വൈറ്റ് നിറത്തിലുള്ളതാണ് ഈ റേഞ്ച് റോവര്‍ എസ്.യു.വി. ഫെരാരി 599 ജിടിഒ, ബിഎംഡബ്ല്യു 7 സീരീസ്, ഔഡി ക്യു7, റോള്‍സ് റോയ്‌സ് ഗോസ്റ്റ് തുടങ്ങിയ അത്യാഡംബര മോഡലുകളും സഞ്ജയ് ദത്തിന്റെ ഗാരേജിലുണ്ട്. 

5.0 ലിറ്റര്‍ സൂപ്പര്‍ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ദത്തിന്റെ പുതിയ റേഞ്ച് റോവറിന് കരുത്തേകുന്നത്. 558 ബിഎച്ച്പി പവറും 700 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 5.5 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത്തിലെത്തുന്ന റേഞ്ച് റോവറിന് മണിക്കൂറില്‍ 225 കിലോമീറ്ററാണ് പരമാവധി വേഗത. 

 
 
 
 
 
 
 
 
 
 
 
 
 

A new addition to the family! Thank you Nasir & #Landrover_ModiMotors 🙏

A post shared by Sanjay Dutt (@duttsanjay) on

Content Highlights; Actor Sanjay Dutt Brings Home New Range Rover