ടുത്തിടെ ഇന്ത്യയിലെത്തിയ എംജിയുടെ (മോറിസ് ഗരേജസ്) ആദ്യ മോഡലായ ഹെക്ടര്‍ എസ്.യു.വി നടി നവ്യ നായരുടെ കുടുംബത്തിലേക്കും. നവ്യയുടെ സഹോദരന്‍ അച്ഛനും അമ്മയ്ക്കും സമ്മാനമായാണ് പുതിയ ഹെക്ടര്‍ വാങ്ങിയത്. വീട്ടിലേക്കുള്ള പുതിയ അതിഥിയെ സ്വീകരിക്കാന്‍ എംജി ഡീലര്‍ഷിപ്പിലേക്ക് മാതാപിതാക്കള്‍ക്കൊപ്പം നവ്യയും എത്തിയിരുന്നു. 

navya nair
courtesy; navya nair facebook page

അച്ഛനും അമ്മയ്ക്കും മകനുമൊപ്പം എംജി ഹെക്ടര്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ നവ്യ പങ്കുവെച്ചിട്ടുണ്ട്. നിരവധി കണക്റ്റിവിറ്റി സംവിധാനങ്ങള്‍ സഹിതം ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണത്തോടെ വിപണിയിലെത്തിയ ഹെക്ടറിന് 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. തുടക്കത്തില്‍ തന്നെ കൂടുതല്‍ ആവശ്യക്കാരെത്തിയതിനാല്‍ ഹെക്ടറിനുള്ള ബുക്കിങ് നിലവില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് എംജി. 

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിനുകളാണ് ഹെക്ടറിലുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. ഷാര്‍പ്പ്, സ്മാര്‍ട്ട്, സൂപ്പര്‍, സ്റ്റൈല്‍ എന്നീ നാല് വകഭേദങ്ങളാണ് ഹെക്ടറിനുള്ളത്. ഇതില്‍ ഏത് മോഡലാണ് നവ്യയുടെ വീട്ടിലേക്കെത്തിയതെന്ന വിവരം ലഭ്യമായിട്ടില്ല. 

navya nair
courtesy; navya nair facebook page

Content Highlights; actor navya nair brother gifted mg hector suv to his parents