നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്. സിനിമ പ്രേമം പോലെ വാഹനത്തിലും കമ്പമുള്ള താരത്തിന്റെ ഗ്യാരേജിലേക്ക് പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ഇത്തവണ ഫോര്‍ വീലറല്ല, മറിച്ച് ഒരു കിടിലന്‍ സൂപ്പര്‍ ബൈക്കാണ് അദ്ദേഹത്തിന്റെ വാഹനശേഖരത്തില്‍ എത്തിയിരിക്കുന്നത്.
ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിര്‍മാതാക്കളായ ട്രയംഫിന്റെ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എന്ന മോഡലാണ് ജോജു സ്വന്തമാക്കിയിരിക്കുന്നത്. ട്രയംഫ് സൂപ്പര്‍ ബൈക്കുകളില്‍ താഴ്ന്ന വിലയിലുള്ള ഈ ബൈക്കിന് 8.84 ലക്ഷം രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍.എസ്., സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍ എന്നീ ബൈക്കുകളിലാണ് ഈ ശ്രേണിയില്‍ എത്തുന്നത്.
765 സി.സി. ലിക്വിഡ് കൂള്‍ഡ് മൂന്ന് സിലിണ്ടര്‍ എന്‍ജിനാണ് ഈ സൂപ്പര്‍ ബൈക്കിന് കരുത്തേകുന്നത്. ഇത് 118 പി.എസ്. പവറും 79 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. മൂന്ന് റൈഡിങ്ങ് മോഡുകളുള്ള ഈ വാഹനത്തില്‍ ട്രെയംഫ് ഷിഫ്റ്റ് അസിസ്റ്റുള്ള ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.
ഉയര്‍ന്ന കരുത്തിനൊപ്പം സ്‌പോര്‍ട്ടി ഡിസൈനിലുമുള്ള സൂപ്പര്‍ ബൈക്കാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍. ഇരട്ട എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, പുതുമയുള്ള എക്‌സ്‌ഹോസ്റ്റ്, ആകര്‍ഷകമായ ബോഡി ഡിസൈനിങ്ങ്, അഞ്ച് സ്‌പോക്ക് കാസ്റ്റ് അലുമിനിയം അലോയി വീലുകള്‍ എന്നിവയാണ് ഈ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നത്.
Content Highlights: Actor Joju George Bought Triumph Street Triple R Super Bike