ന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ബൈക്ക് പ്രേമിയായിരിക്കും ജോണ്‍ അബ്രഹാം എന്ന ബോളിവുഡ് ആക്ഷന്‍ താരം. ആഡംബര ബൈക്കുകളുടെ വലിയ ശേഖരം തന്നെ അദ്ദേഹത്തിന്റെ ഗ്യാരേജില്‍ നിരന്നിട്ടുണ്ട്. ഈ ആഡംബര ബൈക്കുകളിലേക്ക് ബി.എം.ഡബ്ല്യുവിന്റെ എസ് 100 ആര്‍.ആര്‍, സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍-ഫയര്‍ബ്ലേഡ് എന്നീ മോഡലുകളും എത്തിയിരിക്കുകയാണ്. 

ജോണ്‍ അബ്രഹാം തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ ഈ വിവരം പങ്കുവെച്ചത്. ഇന്ത്യയില്‍ ഏകദേശം 18.5 ലക്ഷം രൂപ മുതല്‍ 22.95 ലക്ഷം രൂപ വരെ വില വരുന്ന മോഡലാണ് ബി.എം.ഡബ്ല്യുവിന്റെ എസ് 100 ആര്‍.ആര്‍. അതേസമയം, ഗ്യാരേജിലെ പുതുമുഖമായ ഹോണ്ടയുടെ പുതിയ സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍-ഫയര്‍ബ്ലേഡിന് 34 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില. 

ബി.എം.ഡബ്ല്യുവില്‍ നിന്ന് നിരത്തിലെത്തുന്ന സ്‌പോര്‍ട്‌സ് ബൈക്കായ BMW S 1000 RR-ന് 999 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ വാട്ടര്‍/ ഓയില്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഇത് 203 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് BMW S 1000 RR-ല്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 

രണ്ടാമത്തെ സൂപ്പര്‍ ബൈക്കാണ് ഹോണ്ട സി.ബി.ആര്‍1000 ആര്‍.ആര്‍-ആര്‍-ഫയര്‍ബ്ലേഡ്. 1000 സിസി നാല് സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ഡി.ഒ.എച്ച്.സി എന്‍ജിനാണ് ഈ ബൈക്കില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 214 ബി.എച്ച്.പി പവറും 113 എന്‍.എം ടോര്‍ക്കുമാണ് നൽകുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്‌സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ നിര്‍വഹിക്കുന്നത്. 

ഈ രണ്ട് ബൈക്കുകള്‍ക്ക് പുറമെ, കവാസാക്കി നിഞ്ച ZX-14R, ഏപ്രില RSV4-RF, യമഹ YFZ-R1, ഡ്യുക്കാറ്റി പാനിഗാലെ വി4, എം.വി അഗസ്റ്റ F3 800,  യമഹ വി-മാക്‌സ് തുടങ്ങിയ ബൈക്കുകളും അദ്ദേഹത്തിന്റെ ഗ്യാരേജിലുണ്ട്. മുമ്പും തന്റെ ബൈക്ക് കളക്ഷനുകളെ സംബന്ധിച്ച വീഡിയോകള്‍ അദ്ദേഹം തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

Content Highlights: Actor John AbrahamBought BMW S 1000 RR And Honda CBR1000RR-R Bikes