ജാലിയന്‍ കണാരന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയ ഹാസ്യതാരമായി മാറിയ ഹരീഷ് പെരുമണ്ണ പുതിയ ജീപ്പ് കോംപസ് എസ്.യു.വി സ്വന്തമാക്കി. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ ജനപ്രിയ മോഡലായ കോംപസിന്റെ ലിമിറ്റഡ് പതിപ്പാണ് ഹരീഷ് സ്വന്തമാക്കിയത്.

കേരളത്തില്‍ 15.47 ലക്ഷം രൂപ മുതലാണ് കോംപസിന്റെ എക്‌സ്‌ഷോറൂം വില. 173 പിഎസ് പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിനും 163 പിഎസ് പവറും 260 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിനുമാണ് കോംപസ് ലിമിറ്റഡിന് കരുത്തേകുന്നത്. മാരുതി സുസുക്കി സെന്‍, ഫോക്‌സ് വാഗണ്‍ പോളോ എന്നീ മോഡലുകളാണ് നേരത്തെ ഹരീഷിന്റെ കൈവശമുണ്ടായിരുന്നത്. 

Compass

Content Highlights; Actor Hareesh kanaran Bought new jeep compass SUV