ലയാള സിനിമയിലെ മിനി കൂപ്പര്‍ ഉടമകളുടെ പട്ടികയിലേക്ക് യുവനടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസനും. ആഡംബര വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യുവിന്റെ ചെറുകാര്‍ വിഭാഗമായ മിനിയുടെ ഏറ്റവും മികച്ച മോഡലുകളിലൊന്നായ കൂപ്പര്‍ എസ് ആണ് ഈ യുവതാരത്തിന്റെ ഗ്യാരേജില്‍ എത്തിയിട്ടുള്ള വാഹനം.

കൊച്ചിയിലെ മിനി ഡീലര്‍ഷിപ്പായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ എത്തിയാണ് താരം ആഡംബര ഹാച്ച്ബാക്ക് സ്വന്തമാക്കിയത്. ഏകദേശം 38 ലക്ഷം രൂപയോളമാണ് ഈ വാഹനത്തിന്റെ എക്‌സ്‌ഷോറും വില. പ്രീമിയം ഫീച്ചറുകള്‍ക്കൊപ്പം മികച്ച കരുത്തും ഒരുക്കിയാണ് മിനി കൂപ്പര്‍ എസ് നിരത്തുകളില്‍ എത്തിയിട്ടുള്ളത്. 

മിനി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള മികച്ച മോഡലുകളില്‍ ഒന്നാണ് കൂപ്പര്‍ എസ്. 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഈ എന്‍ജിന്‍ 192 ബി.എച്ച്.പി. പവറും 280 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 6.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള ശേഷിയും ഈ വാഹനത്തിനുണ്ട്.

 പ്രമുഖ താരങ്ങളായ ജോജു ജോര്‍ജ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ടോവിനോ തോമസ് തുടങ്ങിയ താരങ്ങളെല്ലാം അടിത്തിടെ മിനി കൂപ്പര്‍ വാഹനങ്ങളുടെ ഉടമയായവരാണ്. കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ടോവിനോ എന്നിവര്‍ പ്രത്യേക പതിപ്പാണ് സ്വന്തമാക്കിയിരിക്കുന്നത്. 

Content Highlights: Actor Dhyan Sreenivasan Buys Mini Cooper S