ലയാള സിനിമയിലെ ഹാസ്യതാരം ബിജുക്കുട്ടന്റെ യാത്ര ഇനി കോംപസ് എസ്.യു.വിയില്‍. അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പിന്റെ കോംപസ് ലോഞ്ചിറ്റ്യൂഡിന്റെ വകഭേദമാണ് താരം സ്വന്തമാക്കിയത്. പുതിയ കാറിന് മുന്നില്‍ നിന്നുള്ള ചിത്രം ബിജുക്കുട്ടന്റെ ഉറ്റസുഹൃത്തും നടനുമായ ടിനി ടോം ഫെയ്​സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. 'ഒന്നും ഇല്ലായ്മയില്‍ ഞങ്ങള്‍ തുടങ്ങി ഒന്നും പറയാനില്ലായിലെത്തി, ജീപ്പില്‍ തുടങ്ങി ജീപ്പ് കോംപസില്‍ എത്തി' എന്ന അടിക്കുറിപ്പോടെയാണ് ടിനി ടോം ചിത്രം പോസ്റ്റ് ചെയ്തത്. 

സ്‌പോര്‍ട്ട്, ലോഞ്ചിറ്റ്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ നാല് വേരിയന്റുള്ള കോംപസിന് 15.42 ലക്ഷം രൂപ മുതല്‍ 22.92 ലക്ഷം രൂപ വരെയാണ് കേരളത്തിലെ എക്‌സ്‌ഷോറൂം വില. 2.0 ലിറ്റര്‍ മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിനാണ് കോംപസ് ലോഞ്ചിറ്റ്യൂഡിന് കരുത്തേകുന്നത്. 173 ബിഎച്ച്പി പവറും 360 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവലാണ്‌ ട്രാന്‍സ്മിഷന്‍. 17.1 കിലോമീറ്റര്‍ മൈലേജും വാഹനത്തില്‍ ലഭിക്കും. 

Jeep Compass

Content Highlights; Actor bijukuttan bought new jeep compass SUV