സിനിമാതാരം ബാലയുടെ വിവാഹ വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നത്. വിവാഹ ശേഷം ബാല തന്റെ പ്രിയതമയ്ക്ക് നല്‍കിയ സമ്മാനവും ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള ചെറു എസ്.യു.വിയായ Q3-യാണ് ബാല തന്റെ ഭാര്യ എലിസബത്തിന് നല്‍കിയിട്ടുള്ള വിവാഹ സമ്മാനം.

കഴിഞ്ഞ ദിവസമായിരുന്നു ബാലയുടെ വിവാഹ റിസപ്ഷന്‍. ഇതിനിടെ ബാല തന്റെ ഭാര്യയ്ക്ക് പുതിയ വാഹനത്തിന്റെ താക്കോല്‍ കൈമാറുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ട്രെന്റിങ്ങാണ്. ഔഡിയുടെ എസ്.യു.വി. നിരയിലെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് Q3. 32.20 ലക്ഷം രൂപ മുതല്‍ 43.61 ലക്ഷം രൂപ വരെയാണ് ഈ എസ്.യു.വിയുടെ എക്‌സ്‌ഷോറും വില.

1.4 പെട്രോള്‍, 2.0 ഡീസല്‍ എന്‍ജിനുകളിലാണ് Q3 ഇന്ത്യയില്‍ എത്തിച്ചിട്ടുള്ളത്. പെട്രോള്‍ എന്‍ജിന്‍ 148 ബി.എച്ച്.പി. പവറും 250 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ 150 ബി.എച്ച്.പി. പവറും 380 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ ഏത് വേരിയന്റാണ് ബാല സമ്മാനമായി നല്‍കിയതെന്ന് വ്യക്തമല്ല. 

Content Highlights: Actor Bala Gifts Audi To His Wife Elizabeth