തിനാറ് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയില്‍  പ്രായമുള്ളവര്‍ക്ക് രക്ഷകര്‍ത്താക്കളുടെ സമ്മതപത്രത്തോടെ 50 സി.സിക്ക് താഴെയുള്ള വാഹനങ്ങള്‍ ഓടിക്കാനുള്ള ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാം. പതിനെട്ട് വയസ്സ് കഴിഞ്ഞാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കൂ. ഇരുപത് വയസ്സ് തികയുകയും, ഡ്രൈവിംഗ് ലൈസന്‍സ് നേടി ഒരു വര്‍ഷത്തെ വാഹനപരിചയം നേടുകയും ചെയ്തവര്‍ക്ക് ഹെവിവെയിറ്റ്-ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ലൈസന്‍സിനായി അപേക്ഷിക്കാം. 

ലേര്‍ണേഴ്‌സ് ലൈസന്‍സ്

കമ്പ്യൂട്ടറൈസ്ഡ് ലേണേഴ്‌സ് ടെസ്റ്റ് നേടുക എന്നതാണ് ഡ്രൈവിംഗ് ലൈസന്‍സ് നേടുന്നതിനുള്ള ആദ്യപടി. റോഡ് നിയമങ്ങള്‍, സുരക്ഷാമുന്‍കരുതലുകള്‍, സിഗ്നലുകള്‍, ചിഹ്നങ്ങള്‍, റോഡ് മര്യാദകള്‍ എന്നവിയെക്കുറിച്ചായിരിക്കും ലേണിംഗ് ടെസ്‌ററില്‍ ചോദിക്കുക. ഈ ടെസ്റ്റ് പാസ്സായാല്‍ ആറ് മാസം കാലാവധിയുള്ള ലേണേഴ്‌സ് ലൈസന്‍സ് നേടാം.  ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ഫീസടച്ച്‌ പരീക്ഷയില്‍ പങ്കെടുക്കാം

ലേണേഴ്‌സ് ലൈസന്‍സ് നേടി 30 ദിവസം കഴിഞ്ഞാല്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം. ഗ്രൗണ്ട് ടെസ്റ്റ്-റോഡ് ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘടങ്ങളിലായാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുക. ദ്വിചക്ര-ത്രിചക്ര വാഹനങ്ങള്‍ ആദ്യഘട്ടത്തില്‍ വാഹനം നിയന്ത്രിക്കുന്നതിനുള്ള ഡ്രൈവറുടെ മികവ് പരീക്ഷിക്കപ്പെടും രണ്ടാം ഘട്ടത്തില്‍, സ്‌കൂട്ടറുകള്‍, ഓട്ടോറിക്ഷകള്‍ എന്നീ വാഹനങ്ങള്‍ 8 എന്ന ആകൃതിയിലും നാല് ചക്ര വാഹനങ്ങള്‍ H എന്ന ഇംഗ്ലീഷ് അക്ഷരത്തിന്റെ മാതൃകയിലും ഡ്രൈവ് ചെയ്യണം. രണ്ട് ടെസ്റ്റും പാസ്സായാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ലൈസന്‍സ് നിങ്ങളുടെ അഡ്രസ്സില്‍ എത്തും. 

ലൈസന്‍സ് അപേക്ഷയ്ക്ക് ആവശ്യമായ രേഖകള്‍

  • ഫോം 1 : നിങ്ങള്‍ക്ക് അന്‍പത് വയസ്സിന് താഴെയാണ് പ്രായമെങ്കില്‍, നിങ്ങള്‍ ഒരു ട്രാന്‍സ്‌പോര്‍ട്ട് ഡ്രൈവിംഗ് ലൈസന്‍സിനാണ് അപേക്ഷിക്കുന്നതെങ്കില്‍ നിങ്ങള്‍ ഈ ഫോം പൂരിപ്പിച്ച് ആരോഗ്യസ്ഥിതിയെക്കുറിച്ച് സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷിച്ചാല്‍ മതിയാവും.  
  • ഫോം 1 A ; നിങ്ങള്‍ക്ക് 50 വയസ്സിന് മുകളില്‍ പ്രായമുണ്ടെങ്കില്‍ നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്
  • ഫോം 2 : ലേണേഴ്‌സ് ലൈസന്‍സിനുള്ള അപേക്ഷ
  • ഫോം 3 ; ലേണേഴ്‌സ് ലൈസന്‍സ് ഫോറം
  • ഡ്രൈവിംഗ് ലൈസന്‍സിനുള്ള അപേക്ഷ

 

ആവശ്യമായ ഡോക്യുമെറ്റ്‌സ്

1. ഒരു നേത്രരോഗവിദഗ്ദ്ധനില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
2. മേല്‍വിലാസം,വയസ്സ്, പൗരത്വം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ അറ്റസ്റ്റ് കോപ്പി