രാജ്യത്ത് ഇന്ധനവില കുതിച്ചുയരുകയാണ്. കേരളത്തിലും പെട്രോള്‍ ലിറ്ററിന് നൂറ് രൂപ പിന്നിട്ടിരിക്കുന്നു. ഇന്ത്യയില്‍ ആദ്യമായി രാജസ്ഥാനിലാണ് പെട്രോള്‍ വില ലിറ്ററിന് 100 കടന്നത്. 

2021 ജൂണ്‍ 24ന് ഇന്ത്യയിലെ നാല് പ്രധാന നഗരങ്ങളിലെ പെട്രോള്‍ വില ഇങ്ങനെ

 • ന്യൂഡല്‍ഹി-97.50
 • മുംബൈ-103.63
 • ചെന്നൈ-98.65
 • കൊല്‍ക്കത്ത-97.38

പട്ടികയിലുള്ള മെട്രോ നഗരങ്ങളില്‍ മുംബൈയില്‍ മാത്രമാണ് വില ലിറ്ററിന് 100 കടന്നതെങ്കിലും രാജസ്ഥാന്‍, പാട്ന, മധ്യപ്രദേശ്, മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഭോപ്പാല്‍,ജയ്പുര്‍,ഹൈദരാബാദ്,ബെംഗളൂരു,തിരുവനന്തപുരം തുടങ്ങി നിരവധി മേഖലകളില്‍ ഇതിനോടകം പെട്രോള്‍ വില നൂറ് കടന്നിട്ടുണ്ട്. പെട്രോള്‍ വിലവര്‍ധനവിലെ ഈ ചരിത്രപരമായ കുതിച്ചുച്ചാട്ടത്തിന്റെ വിശദമായ കണക്കുകള്‍ പരിശോധിക്കാം.

1990 മുതല്‍ 2021 വരെ വര്‍ഷത്തിനിടെ പെട്രോള്‍ വിലയിലുണ്ടായ മാറ്റം ഇങ്ങനെ..

 • ജൂണ്‍ 2021- 94.49
 • ജൂണ്‍ 2020-79.76
 • ജൂലൈ 2019-72.96
 • ജൂലൈ 2018-75.55
 • ജൂലൈ 2017-63.09
 • ജൂലൈ 2016-62.51
 • ഏപ്രില്‍ 2016-59.68
 • ഏപ്രില്‍ 2015-60.49
 • ഏപ്രില്‍ 2014-72.26
 • ഏപ്രില്‍ 2013-66.09
 • ഏപ്രില്‍ 2012-65.6
 • ഏപ്രില്‍ 2011-58.5
 • ഏപ്രില്‍ 2010-58
 • ഏപ്രില്‍ 2009-44.7
 • ഏപ്രില്‍ 2008-45.5
 • ഏപ്രില്‍ 2007-43
 • ഏപ്രില്‍ 2006-43.5
 • ഏപ്രില്‍ 2005-37.99
 • ജൂണ്‍ 2004-35.71
 • ഏപ്രില്‍ 2003-33.49
 • മാര്‍ച്ച് 2002-26.45
 • നവംബര്‍ 2000-27.54
 • ഫെബ്രുവരി 1999-23.8
 • ജൂണ്‍ 1998-23.94
 • സെപ്തംബര്‍ 1997-22.84
 • ജൂലൈ 1996-21.13
 • ഫെബ്രുവരി 1994-16.78
 • സെപ്തംബര്‍ 1992-15.71
 • ജൂലൈ 1991-14.62
 • ഒക്ടോബര്‍ 1990-12.23

ചുരുങ്ങിയ വര്‍ഷം കൊണ്ടാണ് രാജ്യത്ത് പെട്രോള്‍ വില ഇരട്ടിയായത്. അതായത് 2010 ഏപ്രിലില്‍ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 48 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയെങ്കില്‍ 11 വര്‍ഷത്തിനിപ്പുറം 2021 ജൂണില്‍ 24ന് ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 97.50 രൂപയാണ്. അതായത് ഇരട്ടിവില. പലസംസ്ഥാനങ്ങളിലും ഈ കണക്ക് വലിയ വ്യത്യാസങ്ങളില്ലാതെ ഏറിയും കുറഞ്ഞുമിരിക്കും. 

അടിസ്ഥാനവില, കേന്ദ്രനികുതി, സംസ്ഥാന നികുതി, എക്‌സൈസ് തീരുവ എന്നിവയ്ക്ക് പുറമേ ഡീല്‍ കമ്മീഷന്‍ കൂടിയാണ് ഇന്ധനവിലയെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍. 2021ല്‍ മാത്രം കേന്ദ്രസര്‍ക്കാര്‍ മൂന്ന് ലക്ഷം കോടി രൂപയാണ് ഇന്ധനനികുതിയിനത്തില്‍ നേടിയ വരുമാനം എന്നാണ് കണക്കുകള്‍.  രാജ്യത്ത് ഡെയ്‌ലി പ്രൈസിങ് എന്ന സംവിധാനമാണ് നിലവില്‍ വന്നതോടെ ഇന്ത്യയിലെ ഇന്ധനവില ഓരോ ദിവസവും മാറുന്നതാണ് രീതി. 

വിവരങ്ങള്‍ക്ക് കടപ്പാട്-Free Financial