ഇന്ത്യയിലേക്ക് മൂന്നാമതൊരു ചൈനീസ് കമ്പനി കൂടി വരികയാണ്. ചൈനയിലെ വാഹന ഭീമന്മാരായ ഹൈമ ഓട്ടോമൊബൈല്‍സാണ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വരവറിയിച്ച് ഓട്ടോ എക്സ്പോയില്‍ എസ്8 എന്ന ഇന്ത്യയിലേക്കുള്ള ആദ്യ മോഡല്‍ പ്രദര്‍ശിപ്പിച്ചു. മിഡ് സൈസ് എസ്യുവി മോഡലാണ് ഹൈമ എസ്8.
മസ്ദയുടെ പ്ളാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതായിരുന്നു അവരുടെ വാഹനങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അവരുടെ സ്വന്തം ഹൈമ ഗ്ലോബല്‍ ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. എസ്യുവികള്, എംപിവികള്‍, ഇലക്ട്രിക്ക് വാഹനങ്ങള്‍ എന്നിവ വികസിപ്പിച്ചു വരികയാണ്.
കിയ സെല്‍റ്റോസിനും എംജി ഹെക്ടറിനുമിടയിലുള്ള ശ്രേണിയിലേക്കാണ് കഴിഞ്ഞ വര്‍ഷം കമ്പനി ഹൈമ 8S എസ്യുവിയെ പുറത്തിറക്കിയത്. ഹെഡ്ലൈറ്റുകള്‍ക്ക് മുകളിലായി എല്‍ഇഡി ഡിആര്‍എല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്ലൈറ്റ് ക്ലസ്റ്റര്‍, മള്‍ട്ടിസ്പോക്ക് അലോയ്കള്‍, പൂര്‍ണ എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ വാഹനത്തിന് ശ്രദ്ധ നല്കുന്നു.
അഞ്ച് സീറ്ററില്‍ എസ്യുവിയായ 8S-ല്‍ പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ്, വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം അതിലുള്‍പ്പെടുന്നു. ഡാഷില്‍ അഞ്ച് എസി വെന്റുകളുമുണ്ട്. വലിയ പനോരമിക് സണ്‍റൂഫുമുണ്ട്.
190 ബി.എച്ച്.പി കരുത്തും 195 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.6 ലിറ്റര്‍ ടിജിഡിഐ എഞ്ചിനാണ് 8S-ന് നല്‍കിയിട്ടുള്ളത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണിതിന്. 7.8 സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വാഹനത്തിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ മൂന്ന് ഡ്രൈവ് മോഡുകളുമുണ്ട്.
Content Highlights: Chinese Automobile Manufacture Haima Automobile Enter To India