മേരിക്കന്‍ രക്തം സിരകളിലോടുന്ന യു.എം രണ്ടും കല്‍പ്പിച്ചാണ് ഇന്ത്യയിലേക്ക് വരുന്നത്. ബജാജ് അവഞ്ചര്‍, റോയല്‍ എന്‍ഫീല്‍ഡ് സുസുക്കി ഇന്‍ട്രൂഡര്‍ എന്നിവര്‍ക്കൊക്കെ ഒത്ത എതിരാളിയായാണ് യു.എം റെനഗേഡ് ഡ്യൂട്ടി വരുന്നത്. 

രണ്ട് മോഡലുകളാണ് മാര്‍ച്ച് മുതല്‍ വില്‍പ്പനക്കെത്തുക. റെനഗേഡ് ഡ്യൂട്ടി എസും, ഏയ്‌സും. 1.10 ലക്ഷം രൂപ മുതലാണ് പുതിയ യുഎം റെനഗേഡ് ഡ്യൂട്ടി മോട്ടോര്‍സൈക്കിളിന്റെ വില ആരംഭിക്കുന്നത്. ജൂലായ് മുതല്‍ വില്‍പ്പന തുടങ്ങും. റെനഗേഡ് സ്‌പോര്‍ട് എസിന് കീഴെയാണ് യുഎം ഡ്യൂട്ടി മോഡലുകളുടെ സ്ഥാനം. ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി 10 ലിറ്ററാണ്. 41 കിലോമീറ്ററാണ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്ററോട് കൂടിയ ഡിജിറ്റല്‍അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണിതിലുള്ളത്. 

Dum Renegade Duty Ace
Renegade Duty Ace

ഹെഡ് ലൈറ്റും ടെയില്‍ ലൈറ്റും എല്‍. ഇ. ഡിയാണ്. 41 മില്ലീമീറ്റര്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ മുന്നിലും, ട്വിന്‍ ഹൈഡ്രോളിക് സ്പ്രിങ്ങ് പിന്നിലും .  സസ്‌പെന്‍ഷന്റെ കാര്യത്തില്‍ വേണമെങ്കില്‍ ഓഫ്‌റോഡറായും റെനഗേഡ് ഡ്യൂട്ടിയെ കൊണ്ടുനടക്കാമെന്നാണ് കമ്പനി പറയുന്നത്. 

പുതിയ 223 സിസി സിംഗിള്‍സിലിണ്ടര്‍, ഓയില്‍കൂള്‍ഡ് എഞ്ചിനാണ്. 8,000  ആര്‍പി. എമ്മില്‍  16 ബി. എച്ച്.പി. കരുത്തും 5,000 ആര്‍.പി. എമ്മില്‍ 17 എന്‍.എം ടോര്‍ക്കും  ഉത്പാദിപ്പിക്കുന്നതാണ് എഞ്ചിന്‍. 5 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. 1,360മില്ലീമീറ്റര്‍ വീല്‍ബേസും 180 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമാണിവയ്ക്ക്.

ചിത്രങ്ങള്‍; സാബു സ്‌കറിയ

Content Highlights; UM Renegade Duty S And Duty Ace Unveiled In Auto Expo 2018