ല്‍ഹിയില്‍ നടക്കുന്ന ഓട്ടോ എക്സ്പോയില്‍ മെന്‍സാ കമ്പനിയുടെ പവലിയനില്‍ ഒരു പുതിയ ഇലക്ട്രിക് ബൈക്ക് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ലൂക്കാറ്റ്' എന്ന് പേരിട്ടിരിക്കുന്ന ബൈക്ക് ഡിസൈന്‍ ചെയ്തത് അടൂര്‍ സ്വദേശി അജയ് പ്രബിത് പ്രകാശ് (27) ആണ്. ഒറ്റചാര്‍ജില്‍ 150 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാവുന്ന ഇലക്ട്രിക് ബൈക്കില്‍ 72V ലിഥിയം അയോണ്‍ ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വേഗതയുള്ളതും ഇക്കണോമിക്കലുമായ ബൈക്ക് ഈ വര്‍ഷം ആഗസ്റ്റില്‍ വിപണിയിലെത്തും. കരുത്തിന്റെ കാര്യത്തില്‍ 200 സി.സി. ബൈക്കുകളുമായാണ് മത്സരിക്കുന്നത്. 2.79 ലക്ഷം രൂപയാണ് വില. ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം അജയ് ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍ മാസ്റ്റര്‍ ബിരുദമെടുത്തു. 

Menza Lucat

2016-ല്‍ ചൈനയില്‍നടന്ന അന്തര്‍ദേശീയ ട്രെയിന്‍ കമ്പാര്‍ട്ട്മെന്റ് രൂപകല്പന മത്സരത്തില്‍ പങ്കെടുത്ത് അംഗീകാരം നേടിയിരുന്നു. ഇപ്പോള്‍ മെന്‍സ കമ്പനിയില്‍ ഡിസൈന്‍ മാനേജരാണ്. അടൂര്‍ തുളസി ഭവനില്‍, ടെല്‍ക് റിട്ട. എന്‍ജിനീയര്‍ വി.കെ.പ്രകാശിന്റെയും അടൂര്‍ എ.ഇ.ഒ. ഓഫീസിലെ ക്ലാര്‍ക്ക് സി.ബിന്ദുവിന്റെയും മകനാണ്. 

Content Highlights; Menza Lucat Electric Bike Designed By Ajay Prabith Prakash