മാരുതി സുസുക്കിയുടെ പവലിയനില്‍ തിളങ്ങുന്നത് പുതിയ സ്വിഫ്റ്റ് തന്നെയാണ്. മാധ്യമങ്ങള്‍ക്ക് വേണ്ടി ആദ്യം പുറത്തിറക്കിയതിന് പിന്നാലെ കഴിഞ്ഞ ദിവസം പൊതുജനങ്ങള്‍ക്കു വേണ്ടിയും സ്വിഫ്റ്റ് അണിഞ്ഞൊരുങ്ങി. പവലിയനില്‍ വിവിധ നിറത്തിലുള്ള നാല് സ്വിഫ്റ്റുകളാണ് പ്രദര്‍ശനത്തിനായി കൊണ്ടുവന്നിട്ടുളളത്. ഒപ്പം നിന്ന് ഫോട്ടോയെടുക്കാന്‍ നാലിനു ചുറ്റും ജനക്കൂട്ടവുമാണ്. വില പ്രഖ്യാപിച്ചതോടെ ഡിമാന്റ് കൂടിയിട്ടുമുണ്ട്. ഇതിനകം തന്നെ 5000 ത്തിലധികം ബുക്കിങ്ങ് സ്വിഫ്റ്റ്‌ നേടിക്കഴിഞ്ഞുവെന്നാണ് കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നത്. 

പഴയ സ്വിഫ്റ്റിനേക്കാള്‍ വലിപ്പം കൂടിയാണ് പുതിയയാള്‍ വ്യത്യസ്ഥനാകുന്നത്. 40 മില്ലിമീറ്ററാണ് വീതി കൂടിയത്. വീല്‍ബേസ് 2450 മില്ലീമീറ്ററായി. എന്നാല്‍ ബൂട്ട്‌സ്‌പേസിലും വര്‍ദ്ധനവുണ്ട്. നല്ല ലെഗ്‌സ്‌പേസും ഹെഡ്‌സ്‌പേസുമായി. കാഴ്ചയിലും സ്‌പോര്‍ട്ടിയാവുകയും ചെയ്തു. പ്രധാന മാറ്റം ഗ്രില്ലിലാണ്. ക്രോംകൊണ്ട് പൊതിഞ്ഞ ഗ്രില്‍ കുറച്ചു കൂടി വിരിഞ്ഞിട്ടുണ്ട്. പിന്‍ഡോര്‍ ഗ്രിപ്പ് സി പില്ലറിലേക്ക് മാറ്റിയതാണ് മറ്റൊരു മാറ്റം. പണ്ട് ഇത് നമ്മള്‍  ഇത് ബീറ്റില്‍ കണ്ടിട്ടുണ്ട്. അതിനാല്‍ പിന്നിലെ വാതിലില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന ഒന്നും തന്നെയില്ല. ടെയില്‍ ലാമ്പുകള്‍ എല്‍. ഇ. ഡിയായി മാറിയിട്ടുണ്ട്. പഴയ സ്വിഫ്റ്റിന്റെ പിന്‍ഭംഗി പൂര്‍ണമായും നിലനിറുത്തിയാണ് പുതിയയാളും എത്തിയത്. പഴയ സ്വിഫ്റ്റിലെ എഞ്ചിന്‍ നിലനിറുത്തിയിട്ടുണ്ട്. അത് കൂടാതെ  പുതിയ ഡിസയറിലെ ആരും കൊതിക്കുന്ന ഫൈവ് സ്പീഡ് എ.എം.ടി. പുതിയ സ്വിഫ്റ്റിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. 

Marui Suzuki

നാലര ലക്ഷമാണ് പെട്രോളിന്റെ തുടക്കവില. ഡീസലിന് 5.99 ലക്ഷവും. ഓട്ടോ ഗിയര്‍ ഷിഫ്റ്റ് ട്രാന്‍സ്മിഷനാണ് സ്വിഫ്റ്റിന്റെ പുതിയ മാറ്റത്തിലൊന്ന്. ഇപ്പോള്‍ ഡിസയറിന്റെ ഡീസല്‍ വേരിയന്റിലാണ് ഇത് ഉപയോഗിക്കുന്നത്. എ.ജി.എസുള്ള സ്വിഫ്റ്റ് പെട്രോള്‍ വേരിയന്റിന് 6.34 ലക്ഷവും ഡീസലിന് 7.94 ലക്ഷവുമാണ് തുടക്കവില. കമ്പനി ഏറെ പ്രതീക്ഷവെക്കുന്നതാണ് എ.ജി.എസ്. സ്വിഫ്റ്റ്. ബലേനോവിലെ 1 ലിറ്റര്‍ ബൂസ്റ്റര്‍ ജെറ്റ് പെട്രോള്‍ എഞ്ചിനും പുതിയ സ്വിഫ്റ്റിലുണ്ട്.  
 
പുതിയ മാരുതി സ്വിഫ്റ്റിന്റെ വില ഇങ്ങിനെയാണ് bmWv Petrol: LXi-Rs 4.99 lakhs, VXi-Rs 5.87 lakhs, ZXi-Rs 6.49 lakhs, ZXi-Rs 7.29 lakhs; Diesel Manual: LDi-Rs 5.99 lakhs, VDi-Rs 6.87 lakhs, ZDi-Rs 7.49 lakhs, ZDi-Rs 8.29 lakhs; Diesel Automatic (AGS): VDi-Rs 7.34 lakhs, ZDi-Rs 7.96 lakhs.

Maruti Suzuki

4800 ചതുരശ്രമീറ്ററില്‍ നിറഞ്ഞു കിടക്കുന്ന മാരുതിയുടെ പവലിയനില്‍ പുതിയ മോഡലുകളെ കൂടാതെ നെക്‌സ, അരീന, മോട്ടോസ്‌പോട്‌സ് എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഹാച്ച്ബാക്കും  എസ്.യു.വിയുടേയും രൂപഭാവങ്ങളോടെയുള്ള ക്രോസ് ഓവറാണ്  ഫ്യൂച്ചര്‍ എസ്. ഓറഞ്ചുനിറം പൊതിഞ്ഞ് കാര്യക്കാരനായി തന്നെയാണ് ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റ്. പുറത്തിറങ്ങുമ്പോള്‍  ഈ രണ്ടു വിഭാഗത്തിനും  ഭീഷണി സൃഷ്ടിക്കുമെന്ന്  ഉറപ്പാണ്. മറ്റൊന്ന് വൈദ്യുതി ശക്തിയില്‍ മാരുതി കൊണ്ടുവരുന്ന ഇ. സര്‍വൈവര്‍ കണ്‍സെപ്റ്റാണ്. വൈദ്യുതി വാഹനങ്ങളിലേക്ക് മാരുതിയുടെ ആദ്യ കാല്‍വെപ്പാണിത്. ഇവയെക്കൂടാതെ കോംപാക്ട് എസ്.യു.വി. ബ്രെസ, ബലേനോ, സിയാസ്, തുടങ്ങിയവയെല്ലാം മാരുതിയുടെ പവലിയനില്‍ കാണാം. 

Maruti Suzuki

Content Highlights; Maruti Suzuki Cars Unveiled In Auto Expo