വൈദ്യുതിയുമായി ഞെട്ടിക്കാന്‍ ജെ.ബി.എമ്മിന്റെ ബസുകള്‍. പൂര്‍ണമായും വൈദ്യുതിയിലോടുന്ന ബസുമായാണ് ജെ.ബി.എം. എത്തിയിട്ടുള്ളത്. ഭാവിയില്‍ പൂര്‍ണവൈദ്യുതി വാഹനങ്ങള്‍ രംഗം കീഴടക്കുമെന്നു തന്നെയാണ് ജെ.ബി.എമ്മിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ദുഷ്യന്ത് ശര്‍മ വിശ്വസിക്കുന്നത്.

കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയും ഇത്തവണത്തേതും തമ്മിലുള്ള വിത്യാസം തന്നെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് വൈദ്യുത വാഹനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു പ്രധാനം. എന്നാല്‍, ഇത്തവണ ഓരോ കമ്പനികളും പുറത്തിറക്കിയ വൈദ്യുത വാഹനങ്ങളുടെ ശ്രേണി തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വന്‍ കമ്പനികള്‍ അഞ്ചും ആറും മോഡലുകളാണ് പുറത്തിറക്കിയിട്ടുളളത്. അക്കാലത്തെ കാത്തിരിക്കുകയാണ്‌ തങ്ങളെന്നും അദ്ദേഹം പറയുന്നു. 

JBM Elctric Bus

പൂര്‍ണമായും വൈദ്യുതിയിലോടുന്ന സീറോ എമിഷന്‍ ബസുകളാണ് ജെ. ബി.എം. പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഒറ്റചാര്‍ജില്‍ 145 കിലോമീറ്റര്‍ വരെ ഓടാന്‍ കഴിയും. രണ്ടു തരത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. മെട്രോ ട്രെയിനുകളിലും വൈദ്യുത തീവണ്ടികളിലും കാണുന്ന രീതിയിലുളള് ചാര്‍ജിങ്ങാണ് ഒന്ന്. മുകളിലേക്കുയരുന്ന പാനലുകളുടെ വൈദ്യുത ലൈനില്‍ നിന്നും വാഹനം ചാര്‍ജ് ചെയ്യാം. ഇത് പൂര്‍ണമായും വാഹനം ചാര്‍ജ് ചെയ്യാന്‍ പതിനഞ്ചു മിനിട്ടു മതി. മറ്റൊന്ന് സാധാരണ പ്‌ളഗ് ഇന്‍ ചാര്‍ജിങ്ങാണ്. അത് പൂര്‍ണമായും ചാര്‍ജാകാന്‍ ഒന്നര മണിക്കൂര്‍ വേണം. 

JBM Electric BUS

വൈദ്യുത വാഹനങ്ങള്‍ സുലഭമാകുന്ന കാലത്തേ ഇത്തരം വാഹനങ്ങള്‍ ഗുണം ലഭ്യമാക്കൂവെന്ന് മാത്രം. ബസ്‌സ്റ്റോപ്പുകളില്‍ ചാര്‍ജിങ്ങ് സ്‌റ്റേഷനുകള്‍ വരുന്ന കാലം അധികം ദൂരെയല്ല എന്നും ദുഷ്യന്ത് ശര്‍മ പറയുന്നു. 

JBM Electric BUS

Content Highlights; JBM unveils fully electric bus at Auto Expo 2018