കര്‍ക്കുന്ന സംഗീതം, തെളിഞ്ഞു നില്‍ക്കുന്ന സ്‌പോട്ട് ലൈറ്റുകള്‍ക്കു താഴെ മിന്നിത്തിളങ്ങി നില്‍ക്കുന്ന വാഹനങ്ങള്‍ അവയ്ക്ക് സമീപം അതിലും തിളങ്ങി നില്‍ക്കുന്ന സുന്ദരികള്‍. അവരോടൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ തിക്കിത്തിരക്കുന്നവര്‍. ഇതായിരുന്നു ഓട്ടോഷോയിലെ പ്രധാന കാഴ്ച. 

Auto Expo

വാഹനങ്ങൾ ആസ്വദിക്കാനെത്തുന്നവര്‍ക്ക് കണ്ണിന് വിരുന്നായി ഇവര്‍ പുഞ്ചിരി തൂകി നില്‍ക്കുമ്പോള്‍ അവര്‍ക്കരികില്‍ നിന്ന് ചിത്രമെടുത്ത് കുടുംബങ്ങളും മടങ്ങും. തൊട്ടടുത്ത് കിടക്കുന്ന കാറിനെ ചിലപ്പോള്‍ ആരും മൈന്‍ഡ് പോലും ചെയ്യില്ല. എല്ലാ ഒാട്ടോ എക്‌സ്‌പോകളിലും ഇത്തരം സുന്ദരിമാരുണ്ടാവും. അതിനൊക്കെ കാഴ്ചക്കാരും. ഓരോ ദിവസവും ലക്ഷത്തിനടുത്ത് കാഴ്ചക്കാര്‍ എത്തുന്ന മേളയില്‍ അവര്‍ക്കു മുമ്പില്‍ ചിരിതൂകി ദിവസം മുഴുവന്‍ നില്‍ക്കുന്ന കാര്യം വേറെ. ചിരിച്ചു കാണിച്ച് താടി വേദനിക്കാന്‍ തുടങ്ങുമെന്നാണ് ഹോണ്ടയുടെ പവലിയനിലെ ഒരു സുന്ദരി പറഞ്ഞത്. രാവിലെ എട്ടു മണിക്ക് ഇവര്‍ പവലിയനില്‍ ഹാജരുണ്ടാവും. വൈകീട്ട് ആറുമണിവരെ തുടരും ഇൗ നില്‍പ്പ്. 

Auto Expo

മണിക്കൂറുകള്‍ ചിരിച്ചു കൊണ്ടിരിക്കുന്നതിനാല്‍ കാറിന്റെ അടുത്ത് നിന്നു മാറിയാലും മുഖത്തിന് വേദനയായിരിക്കും അവര്‍ പറയുന്നു. ഈ എക്‌സ്‌പോയില്‍ അഞ്ഞൂറിലധികം മോഡലുകളാണ് എത്തിയത്. ഇതില്‍ അധികവും ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ്. ചില കമ്പനികള്‍ ഡല്‍ഹിക്ക് പുറത്തു നിന്നുള്ള മോഡലുകളേയും കൊണ്ടുവരും. ചിലര്‍ വിദേശത്തു നിന്നും സുന്ദരികളെയിറക്കും. തുടക്കക്കാര്‍ക്ക് 5,000 മുതല്‍ 10,000 രൂപ വരെയാണ് ഒരു ദിവസം ലഭിക്കുക. കുറച്ചു കൂടി പ്രൊഫഷണലുകള്‍ക്ക് 25,000 രൂപ വരെ പോകും. വിദേശത്തു നിന്നുള്ളവര്‍ക്ക് 50,000 രൂപ വരെ ലഭിക്കുന്നുണ്ട്. ഇങ്ങിനെയുള്ളവര്‍ക്ക് താമസം, ഭക്ഷണം എന്നിവയെല്ലാം കമ്പനികള്‍ വഹിക്കും. 

Auto Expo

മേളകള്‍ക്കായി മോഡലുകളെ കൊണ്ടുവരുന്ന പി.ആര്‍.ഏജന്‍സികളുണ്ട്. മോഡലിങ്ങില്‍ താല്‍പര്യമുള്ള പെണ്‍കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് ഇവരാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇത്തരം മേളകളില്‍ അവസരം നല്‍കും. ഇത്തരം ഷോകളില്‍ പങ്കെടുക്കുന്നത് മോഡലിങ് രംഗത്ത്  ആത്മവിശ്വാസം നല്‍കുന്നുവെന്ന് ഇവര്‍ പറയുന്നു. 

Auto Expo

പെണ്‍കുട്ടികള്‍ക്ക് ആവശ്യമായതെന്തും ഈ പി.ആര്‍. കമ്പനികള്‍ നല്‍കുന്നുണ്ട്. തുടര്‍ച്ചയായി മണിക്കൂറുകള്‍ നില്‍ക്കുന്നതിനാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇവരെത്തുക. വിശ്രമിക്കാനുള്ള സൗകര്യം, മേക്കപ്പിനുള്ള സൗകര്യം, മേക്കപ്പ്മാന്‍ എന്നിവയൊക്കെ കമ്പനികള്‍ നല്‍കും. എന്നാല്‍, ചില്ലറ പ്രശ്‌നങ്ങളും ചിലപ്പോള്‍ ഇവര്‍ക്ക് നേരെയുണ്ടാവാറുണ്ട്. അത് തടയാനായി ബൗണ്‍സര്‍മാരെ ഇവരുടെ സമീപത്ത് നിറുത്തും. മോശമായ പെരുമാറ്റം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ ബൗണ്‍സര്‍മാര്‍ ഇടപെടും. 

Auto Expo

Auto Expo

Auto Expo

Auto Expo

Auto Expo

Auto Expo

Auto Expo

auto Expo

Expo

Content Highlights; Glamour Girls In Delhi Auto Expo 2018