ഇന്ത്യ ഓട്ടോ എക്സ്പോയില്‍ ഇത്തവണ പ്രാധാന്യം വൈദ്യുത മോഡലുകള്‍ക്ക്. ഒപ്പം എക്സ്പോയില്‍ അവതരിപ്പിക്കുന്ന പെട്രോള്‍, ഡീസല്‍ മോഡലുകളുടെ എണ്ണം വാഹന നിര്‍മാതാക്കള്‍ കുറയ്ക്കുകയും ചെയ്തു.
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഡല്‍ഹിക്കു സമീപം നോയ്ഡയില് നടക്കുന്ന ഇന്ത്യ ഓട്ടോ എക്സ്പോയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ചയാണ്. എന്നാല്‍, ഉദ്ഘാടനത്തിനു മുമ്പുതന്നെ വാഹന നിര്‍മാതാക്കള്‍ പുതിയ മോഡലുകള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞു.
ഇന്ത്യയിലെ വാഹന ഭീമന്മാരായ മാരുതി സുസുക്കി, ടാറ്റ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവര്‍ പ്രധാനമായും വൈദ്യുത വാഹനങ്ങള്‍ക്കും ഹൈബ്രിഡ് വാഹനങ്ങള്‍ക്കുമാണ് പ്രാധാന്യം നല്‍കുന്നത്. ഇരുചക്ര വാഹനങ്ങളും ഇതില്‍ പിന്നിലല്ല.
മാരുതി സുസുക്കിയുടെ വൈദ്യുതി വകഭേദങ്ങളുടെ വരവിന് തുടക്കം കുറിച്ച് കണ്‍സെപ്റ്റ് ഫ്യൂച്ചര്‍ എസ് ഇവിടെ പുറത്തിറക്കി. 2030-ല്‍ ആദ്യ വൈദ്യുത കാര്‍ പുറത്തിറക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. ഇ - സര്‍വൈവര്‍ കണ്‍സെപ്റ്റും മാരുതി പവലിയനിലുണ്ട്.
രണ്ടാം തലമുറ അമേസ്, അഞ്ചാം തലമുറ ഹോണ്ട സി.ആര്.വി., ആഡംബര സെഡാനായ സിവിക് എന്നിവയാണ് ഹോണ്ട എത്തിച്ചിരിക്കുന്നത്. കണ്‍സെപ്റ്റുകളായി ഹോണ്ട സ്പോര്‍ട്സ്, ഹോണ്ടയുടെ ഗവേഷണ വിഭാഗം നിര്‍മിച്ച, മലിനീകരണമില്ലാത്ത, ഏറ്റവും പുതിയ വൈദ്യുത വാഹനം ഹോണ്ട നിയോവി എന്നിവയുമുണ്ട്.
ആദ്യമായി ഇന്ത്യയില്‍ കാലുകുത്തുന്ന കൊറിയന്‍ കമ്പനി കിയ 16 മോഡലുകളാണ് ഡല്ഹിയിലെത്തിച്ചിട്ടുള്ളത്. അവരുടെ ചെറിയ സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എസ്.പി. കണ്‍സെപ്റ്റ് ഇന്ത്യയില്‍ പുറത്തിറക്കി.
ഫ്രഞ്ച് കമ്പനിയായ റെനോയാകട്ടെ പൂര്‍ണമായും വൈദ്യുതിയാല് ഓടുന്ന സ്പോര്‍ട്സ് കാര്‍ ട്രേസറിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചു. ചെറിയ വൈദ്യുത കാറായ സോ ഇ സ്പോര്‍ട്ടും റെനോയുടെ പവലിയനിലുണ്ട്. ഇവയെക്കൂടാതെ ഇന്ത്യയില്‍ അടുത്തിടെയെത്തിയ എസ്.യു.വി. കാപ്ചര്‍, ഹാച്ച് ബാക്ക് ക്വിഡ് എന്നിവയുടെ പുതു രൂപവും ഇവിടെയുണ്ട്.
രാജ്യത്തെ കാര്‍ വിപണിയിലെ രണ്ടാമന് ഹ്യുണ്ടായ് പുതിയ എലൈറ്റ് ഐ 20-ക്ക് ഒപ്പം വൈദ്യുത കാറുകള്‍ക്കു വേണ്ടി ആരംഭിച്ച ഐണിക്ക് ശ്രേണിയിലെ വാഹനങ്ങളും അണിനിരത്തുന്നു.
ഇന്ത്യയുടെ വൈദ്യുത വാഹനങ്ങളിേലക്കുള്ള നീക്കത്തിന് ചുക്കാന്‍ പിടിക്കുന്ന ടാറ്റയുടേതാണ് വലിയ പവലിയനുകളിലൊന്ന്. കാത്തിരുന്ന എച്ച് 5 എക്സ്, 45 എക്സ് എന്നീ കണ്‍സെപ്റ്റുകള്‍ ഇവിടെ അവതരിപ്പിച്ചു. കൂടാതെ മൊബിലിറ്റി സെന്റര്‍ എന്ന പേരില്‍ ഭാവിയിലെ വൈദ്യുത വാഹനങ്ങള്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരു കുടക്കീഴില് ഒരുക്കുന്ന പദ്ധതിയും ടാറ്റ ആവിഷ്കരിച്ചിട്ടുണ്ട്.
മെഴ്സിഡെസ് ബെന്‍സ് മേബാക്ക് എസ് 650, ഇ ക്ലാസ് ആള് ടെറൈന്‍ എന്നിവ പുതുതായി എത്തിച്ചു. ബി സെഗ്മെന്റില്‍ ടൊയോട്ട ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന യാരിസ്, മഹീന്ദ്രയുടെ ആറ്റം, ഉഡോ കണ്‍സെപ്റ്റ്, ലിഥിയം അയേണ്‍ ബാറ്ററിയിലോടുന്ന മുച്ചക്രവാഹനം ട്രിയോ, വൈദ്യുത ബസ് ഇ കോസ്മോ എന്നിവ അവതരിപ്പിച്ചു. ബി.എം. ഡബ്ല്യു.വിന്റെ സിക്സ് സീരീസ് ഗ്രാന്‍ഡ് ടുറിസ്മോയാണ് മറ്റൊരു ശ്രദ്ധാകേന്ദ്രം.
Content Highlights; Cars Unveiled In Delhi Auto Expo