അപ്രീലിയയുടെ 150 സി.സി. ബൈക്കുകളാണ് ആര്. എസും ട്യുണോയും അപ്രീലിയയുടെ സൂപ്പര്‍ബൈക്കുകളുടെ അതേ രൂപം തന്നെയാണ് ഇവയ്ക്ക് രണ്ടിനുമുള്ളത്. ആര്.എസ്.വി 4, ടു ഒണോ വി 4 ലിറ്റര്‍ ക്ലാസ് ബൈക്കുകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട 150 സി.സി. ബൈക്കുകളാണ് ഇവ. 150 സി.സി. ബൈക്കുകള്‍ക്ക് വില്പന കുതിക്കുന്ന ഇന്ത്യയില്‍, ഇറ്റാലിയന്‍ പെരുമയുമായി അപ്രീലിയ ബൈക്കുകള്‍ക്ക് ഡിമാന്‍ഡുണ്ടാവും എന്ന പ്രതീക്ഷയുമായാണ് ഈ വിഭാഗത്തെ അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യാന്തര വിപണികളില്‍ 125 സി.സി. ട്യൂണോ, ആര്.എസ്. ബൈക്കുകളെയാണ് അപ്രീലിയ അണിനിരത്തുന്നതെങ്കിലും ഇന്ത്യയില്‍ 150 സി.സി. പതിപ്പാണ് എത്തുക. സുഖകരമായ യാത്രയും സ്പോര്‍ട്ടി ലുക്കും അപ്രീലിയയുടെ പേരിലുണ്ട്.
17 ബി.എച്ച്.പി. കരുത്തും 14 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 150 സി.സി. ഫ്യൂവല്‍ ഇഞ്ചക്ടഡ് എന്‍ജിനിലാണ് ഇരു ബൈക്കുകളും വിപണിയില്‍ എത്തുക. മുന്നില്‍ അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്ക് യൂണിറ്റുമാണ് സസ്പെന്ഷനുകള്.
300 എം.എം. ഡിസ്ക് ബ്രേക്കാണ് മുന്നില്‍. എ.ബി.എസുമായുള്ള 218 എം.എം. ഡിസ്കാണ് പിന്നിലുണ്ടാവുന്നത്. ഓപ്ഷനലായി ക്വിക്ക് ഷിഫ്റ്ററുകളുമുണ്ടായേക്കാം. 150 സി.സി. ലിക്വിഡ് കൂള്‍ഡ് എന്ജിന് 10,000 ആര്.പി.എമ്മില്‍ 18 ബി.എച്ച്.പി. കരുത്താണ് നല്‍കുക. അടുത്ത വര്‍ഷമായിരിക്കും ഇവ ഇന്ത്യയിലേക്കെത്തുന്നത്. ഇവയുടെ വില പ്രഖ്യാപിച്ചിട്ടില്ല. യമഹ ആര്. 15 വി 3, സുസുക്കി ജിക്സര്‍ എസ്.എഫ്., ഹോണ്ട ഹോര്‍ണറ്റ് മോഡലുകള്‍ക്ക് ശക്തമായ ഭീഷണിയായിരിക്കും ഇവ.
Content Highlights; Aprilia Bikes Unveiled At Auto Expo 2018