ന്ത്യയുടെ വാഹനവിപണിയില്‍ എണ്‍പത് ശതമാനവും കൈയടക്കി വച്ചിരിക്കുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോ എക്‌സ്‌പോ ഏറെ കരുതി വച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഹരമായ റോയല്‍ എന്‍ഫീല്‍ഡ് മാറി നില്‍ക്കുകയാണെങ്കിലും ജപ്പാനില്‍ നിന്ന് കവാസാക്കി എത്തിയിട്ടുണ്ട്. ഇരുചക്രത്തിലെ സാങ്കല്‍പ്പിക വാഹനങ്ങള്‍ക്കും പഞ്ഞമുണ്ടാവില്ല. ഇപ്പോള്‍ കടുത്ത മത്സരം നടക്കുന്ന 150 സി.സി. വിഭാഗം തന്നെയാണ് പ്രധാനമായും കമ്പനികള്‍ ലക്ഷ്യമിടുന്നത്. 

ഇന്ത്യയിലെ താരമായ ഹീറോ തന്നെയാണ് വന്‍ ശ്രേണിയുമായി എത്തുന്നത്. ഹീറോ എക്സ്ട്രീം 200  ആര്‍, ഹീറോ എക്‌സ് പ്ലസ്, 125 സി.സി. സ്‌കൂട്ടറായ ഡയര്‍ എന്നിവയാണ് ഹീറോയുടെ അമരക്കാര്‍. എക്‌സ് പള്‍സ്  കണ്‍സെപ്റ്റാണ് മറ്റൊന്ന്. ഓഫ് റോഡ് ബൈക്കായ ഇംപള്‍സില്‍ നിന്നും കരുത്താര്‍ജിച്ചതാണ് എക്‌സ് പള്‍സ്.

ഓട്ടോ എക്‌സ്പോയിലേക്ക് ആദ്യമായാണ് കാവസാക്കി എത്തുന്നത്. 45 എച്ച്.പി. കരുത്ത് നല്‍കുന്ന 399 സി.സി. എന്‍ജിനുമായി നിഞ്ച 400 ആണ് ഇവരില്‍ പ്രമുഖന്‍. മൂന്നര ലക്ഷമാണ് ഇതിന് വില.

കാവസാക്കിയുടെ ഇസെഡ് 900  ആര്‍. എസാണ് മറ്റൊരു താരം. ഇസെഡ് 900-ല്‍ കണ്ട 948 സി.സി. ഫോര്‍ സിലിന്‍ഡര്‍ തന്നെയാണ് ഇതിനും കരുത്ത് നല്‍കുന്നത്. കാവസാക്കിയുടെ നിഞ്ച എച്ച്.2 എസ് എക്‌സ്, നിഞ്ച ഇസെഡ് എക്‌സ് 10 ആര്‍. എന്നിവയും എക്‌സ്പോയിലെത്തുന്നുണ്ട്. സുസുക്കിയുടെ 150 സി.സി. സ്‌കൂട്ടറിനെക്കൂടാതെ പുതിയ ബൈക്കും എത്തിക്കുന്നുണ്ട്. ഇവരെ കൂടാതെ ബി.എം.ഡബ്ല്യു. ടി.വി. എസ്, യമഹ എന്നിവരുടെ പുതിയ ബൈക്കുകളും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. 

Content Highlights; Bikes That Were Showcased At Delhi Auto Expo