ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സിയാസ് തുടങ്ങി വിപണിയില്‍ തിളങ്ങിനില്‍ക്കുന്ന സെഡാന്‍ വിഭാഗത്തിൽ ടൊയോട്ടയുടെ മറുപടിയാണ് 'യാരിസ്'. എറ്റിയോസിനും കൊറോള ആര്‍ട്ടിസിനും ഇടയിലേക്കാണ് യാരിസ് വരുന്നത്. ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച യാരിസ് കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ വിപണിയിൽ എത്തും. 

Toyota yaris

എറ്റിയോസിനെ അപേക്ഷിച്ച് കുറച്ചുകൂടി സൗകര്യങ്ങളും ഫീച്ചറുകളും യാരിസിനുണ്ട്. കാഴ്ചയ്ക്കും ഭംഗിയേറിയിട്ടുണ്ട്. അകത്ത് പന്തുകളിക്കാനുള്ള സൗകര്യമുണ്ട്. നല്ല ലെഗ്റൂമും ഹെഡ് റൂമും ഉണ്ട്. ആദ്യഘട്ടത്തില്‍ പെട്രോളില്‍ മാത്രമായിരിക്കും യാരിസ് വരുന്നത്. 108 എച്ച്.പി. കരുത്ത് നല്‍കുന്ന 1.5 ലിറ്റര്‍ ഫോര്‍ സിലിന്‍ഡറാണ് എന്‍ജിന്‍. ബോണസായി ഏഴു മോഡുകളുള്ള സി.വി.ടി. സിക്‌സ് സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമുണ്ട്. ഭാവിയില്‍ പെട്രോള്‍ ഹൈബ്രിഡ്  വേര്‍ഷന്‍ കൂടി വരുന്നുണ്ട്. 

Yaris

വിലയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടായാല്‍ ഏറ്റവും വിലകുറഞ്ഞ ഹൈബ്രിഡ് കാറായി യാരിസ് മാറും. ഈ വിഭാഗത്തിലെ മറ്റു കാറുകളിലുള്ള സൗകര്യങ്ങളെല്ലാം ഇതിലുമുണ്ട്. ടയറിലെ വായു അറിയാനുള്ള സൗകര്യം, 60:40 സീറ്റിങ്ങ് പൊസിഷന്‍, പിന്നിലെ സീറ്റുകള്‍ക്ക് ക്രമീകരിക്കാവുന്ന ഹെഡ് റെസ്റ്റ്, മേല്‍ത്തട്ടില്‍ ഘടിപ്പിച്ച എ.സി. വെന്റുകള്‍, മുന്നിലും പാര്‍ക്കിങ് സെന്‍സര്‍ എന്നിവയുമുണ്ട്. സുരക്ഷ ഒട്ടും കുറച്ചിട്ടില്ല. 

yaris

ഓള്‍ വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ഏഴ് എയര്‍ബാഗുകള്‍. ഇതില്‍ ഡ്രൈവര്‍ക്ക് കാലിലും എയര്‍ബാഗുണ്ട്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എ.ബി.എസ്, ഇ.ബി.ഡി, ഇ.എസ്.പി. എന്നിവയെല്ലാം സെഗ്മെന്റില്‍ ആദ്യമായാണ്. സുരക്ഷാ പരിശോധനയില്‍ അഞ്ച് നക്ഷത്രങ്ങളാണ് യാരിസ് നേടിയത്. കര്‍ണാടകത്തിലെ ടൊയോട്ട പ്ലാന്റിലാണ് യാരിസ് പൂര്‍ണമായും നിര്‍മിക്കുന്നത്. വില ഏകദേശം എട്ട് ലക്ഷം മുതല്‍ 13.5 ലക്ഷം വരെയായിരിക്കുമെന്നാണ് കരുതുന്നത്. 

specification

  • Engine - single 108hp, 1.5-litre, 4-cylinder
  • Power - 106 hp @ 6000 rpm
  • TRANSMISSION - 4-speed automatic
  • Price 8 to 13.5 lakhs (ex showroom)

Content Highlights; Toyota Yaris Unveiled In Auto Expo 2018