തുവരെ കണ്ടുപരിചയിച്ച ടാറ്റ വാഹനങ്ങളില്‍നിന്ന് പൂര്‍ണമായും വ്യത്യസ്തമായ ഒരു കാര്‍, അതാണ് ടാറ്റ H5X എസ്.യു.വി. ഇത്തവണ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ടാറ്റ കരുതിവച്ച പ്രധാന വാഹന ഭീമനും ഇതുതന്നെ. ടാറ്റ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവര്‍ കാറുകളുടെ കരുത്തുറ്റ രൂപവുമായി ഇണങ്ങുന്ന ഡിസൈനാണ് വാഹനത്തിനുള്ളത്. പുതിയ ഇംപാക്ട് ഡിസൈന്‍ 2.0 ഡിസൈന്‍ ഭാഷ്യത്തില്‍ ലാന്‍ഡ് റോവര്‍ L550 പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനത്തിലാണ് H5X-ന്റെ നിര്‍മാണം.

Tata H5X

കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വലിയ മാറ്റങ്ങളില്ലാതെ അടുത്ത വര്‍ഷം ഈ എസ്.യു.വി നിരത്തിലെത്തുമെന്നാണ് പ്രതീക്ഷ. സ്റ്റൈലിഷ് ബോഡിക്ക് യോജിക്കുന്ന വലിയ 22 ഇഞ്ച് വീല്‍ കരുത്തുറ്റ രൂപം എസ്.യു.വിക്ക് നല്‍കും. പിന്നിലേക്ക് ഒഴുകി ഇറങ്ങുന്ന റൂഫ് ഡിസൈന്‍ കൂപ്പെ വാഹനങ്ങളോട് സാമ്യം തോന്നിക്കും. ഗ്രില്‍ പതിവ് ടാറ്റ കാറുകള്‍ക്ക് സമാനം. എന്നാല്‍ ഹെഡ്‌ലൈറ്റും ഫോഗ് ലാംമ്പും വേറിട്ടുനില്‍ക്കും. റിയര്‍ സൈഡും ടാറ്റയുടെ പതിവ് മുഖഛായ മാറ്റിമറിക്കും. 

Tata H5X

ഇതിന്റെ പ്രൊഡക്ഷന്‍ സ്‌പെക്ക് 5 സീറ്ററായിരിക്കും. ഫിയറ്റില്‍ നിന്നെടുത്ത് ജീപ്പ് കോമ്പസിന് കരുത്തേകുന്ന 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാകും വാഹനത്തിന് കരുത്തേകുക. നിരത്തിലെത്തിയാല്‍ ഹ്യൂണ്ടായി ക്രേറ്റ, മാരുതി സുസുക്കി വിറ്റാര എന്നിവയാകും H5X-ന്റെ എതിരാളികള്‍. 

Tata H5X

Content Highlights; Tata Motors Reveals The H5X SUV