പ്രീമിയം ഹാച്ച്ബാക്ക് നിരയിലേക്ക് ടാറ്റയുടെ ഏറ്റവും പുതിയ മോഡലായ 45X ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. ഇംപാക്ട് ഡിസൈന്‍ 2.0 ശൈലിയില്‍ അഡ്വാന്‍സ്ഡ്‌ മോഡുലാര്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ച ടാറ്റയുടെ ആദ്യ കാറാണിത്. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ സഹകരണത്തോടെ ടാറ്റയുടെ പുണെ, ഇറ്റലി, യുകെ ഡിസൈന്‍ സ്റ്റുഡിയോകളിലാണ് ഈ കണ്‍സെപ്റ്റ് മോഡലിന്റെ രൂപകല്‍പന പൂര്‍ത്തീകരിച്ചത്. 

Tata 45X

ലാന്‍ഡ് റോവര്‍ കാറുകള്‍ക്ക് സമാനമായി മാസീവ് ബോഡി ലൈനുകള്‍ക്കൊപ്പം കരുത്തുറ്റ രൂപമാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ഫൈനല്‍ പ്രെഡക്ഷന്‍ സ്‌പെക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ പ്രീമിയം ഹാച്ച്ബാക്ക് വിപണിയിലെത്താന്‍ സാധ്യതയുള്ളു. മാരുതി സുസുക്കി ബലേനോ, ഹോണ്ട ജാസ്, ഹ്യൂണ്ടായി എലൈറ്റ് i20 എന്നിവയാകും ഇതിന്റെ പ്രധാന എതിരാളികള്‍. 

Tata 45X

Content Highlights; Tata 45X Premium Hatchback Makes Global Debut