സുസുക്കി നിരയില്‍ ഒട്ടും പ്രതീക്ഷിക്കാതെ കേട്ടതായിരുന്നു 125 സിസി സ്‌കൂട്ടര്‍ ബര്‍ഗ്മാന്‍ ശ്രേണിയിലെ സ്ട്രീറ്റ്. ഇപ്പോള്‍ ഇന്ത്യയിലിറങ്ങുന്ന സ്‌കൂട്ടറുകളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ രൂപം. വണ്ടിയിലെ രണ്ടുപേര്‍ക്കും യാത്രാസുഖമാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. കാരണം വീതിയുള്ള സീറ്റ് തന്നെ. 

Burgman

ബര്‍ഗ്മാന്‍ ശ്രേണി ഡിസൈനിലും വേറിട്ട് നില്‍ക്കുന്നുണ്ട്. മുമ്പിലുള്ള വലിയ ഏപ്രണാണ്. മറ്റ് സ്‌കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ  ഹാന്‍ഡില്‍ ബാര്‍. ഇതെല്ലാം യൂറോപ്യന്‍ ശൈലിയെന്ന് പറയാം. ബോള്‍ഡായ രൂപത്തിന് ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലുള്ള സ്‌പോര്‍ടി ടെയില്‍ ലൈറ്റുകളും പിന്‍ഭാഗവും. എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഉയര്‍ന്നു നില്‍ക്കുന്ന വിന്‍ഡ്‌സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നില്‍ ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് ഫീച്ചറുകളില്‍ ചിലത്. 

Burgman
വിദേശ വിപണിയിലുള്ള ബര്‍ഗ്മാന്‍

ഈ വര്‍ഷം തന്നെ ബര്‍ഗ്മാന്‍ സ്ട്രീറ്റിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള തിടുക്കത്തിലാണ് സുസൂക്കി. സാങ്കേതിക കാര്യത്തില്‍ കമ്പനി ഒന്നും പറഞ്ഞിട്ടില്ല. 125 സിസി ശ്രേണിയിലായതിനാൽ ആക്‌സസ് 125 സ്‌കൂട്ടറില്‍ നിന്നുമുള്ള എഞ്ചിന്‍ കടമെടുക്കുകയാവും. എന്നാല്‍, ആഡംബര  സ്‌കൂട്ടര്‍ ഗണത്തില്‍ വരുന്നതിനാല്‍  കരുത്ത് കുറച്ചു കൂടി കൂട്ടാനും സാധ്യതയുണ്ട്. 60,000 രൂപയ്ക്ക് മുകളിലായിരിക്കും വിലയെന്നാണ് കരുതുന്നത്. 

ചിത്രങ്ങള്‍; സാബു സ്‌കറിയ

Content Highlights; Suzuki Burgman Unveiled At Auto Expo 2018