ഹീന്ദ്രയുടെ പ്രീമിയം എസ്.യു.വിയാണ് സാങ്‌യോങ് G4 റെക്സ്റ്റണ്‍. ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കിയ ഈ ആഡംബര എസ്.യു.വിയുമായി പടവെട്ടാന്‍ തന്നെയാണ് മഹീന്ദ്രയുടെ തീരുമാനം. കാഴ്ചയില്‍ മസ്‌കുലാര്‍ ലുക്ക് തന്നെയാണിതിന്. രാജ്യാന്തര വിപണികളില്‍ സാങ്‌യോങിന്റെ പേരും പ്രശസ്തിയും ഉയര്‍ത്തിയതില്‍ G4 റെക്സ്റ്റണിന്റെ പങ്ക് തള്ളാനാവില്ല. ഉയര്‍ന്ന സാങ്കേതിക നിലവാരം, ഡിസൈന്‍, സുരക്ഷ എന്നിവയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. അതുതന്നെയാണ് ഇതിനുള്ള പ്രചാരത്തിന് ശക്തിയേകിയത്. 

178 ബി. എച്ച്.പി. കരുത്തും 420 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന പുതിയ 2.2 ലിറ്റര്‍ എഞ്ചിനിലാണ് മഹീന്ദ്രയ്ക്ക് കീഴില്‍ സാങ്‌യോങ് റെക്സ്റ്റണ്‍ വരുന്നത്. 7 സ്പീഡ് മെര്‍സിഡീസ് ബെന്‍സ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എഞ്ചിന്‍ കരുത്ത് ചക്രങ്ങളിലേക്കെത്തിക്കുന്നത്. ജിപിഎസ് നാവിഗേഷനോടെയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രിക് സണ്‍റൂഫ്, ഡ്യൂവല്‍സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിവയാണ് ഉള്ളിലെ കാര്യങ്ങള്‍. 

G4 Rexton

ശക്തിയേറിയ എച്ച്.ഐ.ഡി.ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവ ഡ്രൈവിങ്ങ് സുഖകരമാക്കുന്നു. ക്യാബിന്‍ ക്വാളിറ്റിയുടെ കാര്യത്തില്‍ മുന്‍നിര മോഡലുകള്‍ പോലും റെക്സ്റ്റണിന് പിന്നിലാണ്. സോഫ്റ്റ്ഫീല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് അകത്തളം ഒരുക്കിയിരിക്കുന്നത്. പ്രീമിയം കോഗ്‌നാക് ബ്രൗണ്‍ തുകലുപയോഗിച്ചിരിക്കുന്നു. ഒമ്പത് എയര്‍ബാഗുകള്‍ യാത്രക്കാരുടെ പൂര്‍ണ സുരക്ഷയ്ക്കായുണ്ട്. 

Content Highlights; New SsangYong Rexton Showcased With Mahindra Badging