അക്കോര്‍ഡ്, സിറ്റി ഇവയൊക്കെ ഓര്‍മവരും പുതിയ അമേയ്സിനെ കണ്ടാല്‍. ഇവയില്‍ നിന്നൊക്കെ കടമെടുത്ത രൂപമാണ് അടുത്ത വര്‍ഷം വിപണിയിലേക്ക് വരുന്ന അമേയ്സ്. ഈ മോഡല്‍ ഓട്ടോ എക്സ്പോയില്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കോംപാക്ട് സെഡാന് വിഭാഗത്തിലെ മത്സരത്തിന് വീറു കൂട്ടുകയാണ് ഹോണ്ടയുടെ പുതിയ അമേയ്സിന്റെ വരവോടെ.
രൂപത്തില്‍ പൂര്‍ണമായം അഴിച്ചു പണിഞ്ഞിട്ടുണ്ട്. അകത്തും പുറത്തും കാര്യമായ മാറ്റങ്ങളുമായാണ് അമേയ്സ് വരുന്നത്. ഗ്രില്ലുകള്‍ ഒറ്റനോട്ടത്തില്‍ ഹോണ്ട സിറ്റിയെ ഓര്‍മിപ്പിക്കും. കട്ടികൂടിയ ക്രോമില്‍ പൊതിഞ്ഞതാണ് ഗ്രില്ലുകള്‍. വശങ്ങളിലേക്ക് കയറിക്കിടക്കുന്ന ഹെഡ്ലാമ്പ് ക്ലസ്റ്ററും കാഴ്ചക്കുണ്ട്. ഹോണ്ടയുടെ തായ്ലാന്‍ഡിലെ ഗവേഷണ കേന്ദ്രത്തിലാണ് ഹോണ്ട അമേയ്സ് വികസിപ്പിച്ചത്. ഇന്ത്യയിലെ എന്‍ജിനീയറിങ്ങ് വിഭാഗവും ഇതില്‍ പങ്കെടുത്തു.
രാജസ്ഥാനിലെ തപുക്കര പ്ലാന്റില്‍ നിന്നാണ് എഞ്ചിന്. ഹോണ്ട കാറുകളുടെ എഞ്ചിനുകള്‍ ഇവിടെ നിന്നാണ് നിര്‍മിക്കുന്നത്. പഴയ അമേയ്സിനെക്കാളും സ്ഥലമുണ്ട് പുതിയതിന്. അകത്ത് പ്രധാനമാറ്റം ഏഴിഞ്ച് ടച്ച് സ്ക്രീനാണ്. സ്മാര്‍ട്ട്ഫോണ്‍ കണ്ക്ടിവിറ്റി, നാവിഗേഷന്‍, വിനോദ ഉപാധികള്‍ എന്നിവയും ഇതിലുണ്ടാവും.
എഞ്ചിനെക്കുറിച്ച് ഇപ്പോള്‍ കമ്പനി വിവരമൊന്നും പുറത്തു വിട്ടിട്ടില്ല. ഇപ്പോഴുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് അതുപോലെ തുടരുമെന്നാണ് അറിയുന്നത്. ഫൈവ് സ്പീഡ് മാന്വല്‍ ട്രാന്സ്മിഷന് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും തുടരും. ഭാവിയില്‍ ഡീസല്‍ സി.വി.ടി വരുമെന്നാണറിയുന്നത്.
Content Highlights; New Honda Amaze Unveiled In Auto Expo 2018