ന്ത്യയില്‍ ചെറു ബജറ്റ് കാര്‍ വിപണി അടക്കി ഭരിക്കുന്ന മാരുതി സുസുക്കി ഡല്‍ഹി ഓട്ടോ എക്സ്പോയ്ക്കായി ഒരുക്കിവെച്ച സര്‍പ്രൈസായിരുന്നു ഫ്യൂച്ചര്‍ എസ്. ഇതിന്റെ ടീസര്‍ ചിത്രങ്ങളും കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ ടീസറിനെക്കാള്‍ വമ്പനായി ഫ്യുച്ചര്‍ എസ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഔദ്യോഗികമായി മാരുതി സുസുക്കി അനാവരണം ചെയ്തു. ഭാവിയില്‍ വരാന്‍ പോകുന്ന വാഹന വിപണി മുന്‍കൂട്ടി കണ്ടാണ് ഏറ്റവും പുതിയ ഡിസൈനില്‍ ഫ്യൂച്ചര്‍ എസ് എത്തിയിരിക്കുന്നത്‌.

മാരുതിയുടെ ജനപ്രിയ എസ്.യു.വി വിറ്റാര ബ്രെസയ്ക്ക് താഴെ സബ് ഫോര്‍ മീറ്റര്‍ സെഗ്മെന്റാണ് ഫ്യൂച്ചര്‍ എസ് ലക്ഷ്യമിടുന്നത്. വിലയും ബ്രെസയെക്കാള്‍ വളരെ കുറവായിരിക്കും. രൂപത്തില്‍ പതിവ്‌ മാരുതി വാഹനങ്ങളില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമാണ് ഫ്യൂച്ചര്‍ എസ്. 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ കോംപാക്ട് എസ്.യു.വി.ക്ക് കരുത്തേകുക. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം തുടക്കത്തിലോ ഫ്യൂച്ചര്‍ എസിനെ വിപണിയില്‍ പ്രതീക്ഷിക്കാം. 

Content Highlihts; Maruti Suzuki Concept Future S Showcased