രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആദ്യ കണ്‍വെര്‍ട്ടിബിള്‍ എസ്.യു.വി ടിയുവി സ്റ്റിങ്ങര്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. മഹീന്ദ്ര ടിയുവി എസ്.യു.വിയുടെ അടിസ്ഥാനത്തിലാണ് സ്റ്റിങ്ങറിന്റെ നിര്‍മാണം. മഹീന്ദ്രയുടെ എംഹൗക്ക് കുടുംബത്തില്‍പ്പെട്ട 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ എന്‍ജിനാണ് സ്റ്റിങ്ങറിന്‌ കരുത്തേകുക. സബ് ഫോര്‍ മീറ്റര്‍ കാറ്റഗറിയിലാണ് ഈ കണ്‍വെര്‍ട്ടബിള്‍ എസ്.യു.വി.യുടെ സ്ഥാനം. 

Stinger

മുന്‍ഭാഗം പതിവ് മഹീന്ദ്ര കാറുകളോട് ഏറെ സാമ്യം പുലര്‍ത്തും. റൂഫ് ടോപ് ഇല്ലെങ്കിലും വാഹനത്തിന്റെ ഓവറോള്‍ ബോക്‌സി രൂപത്തിനും മാറ്റമില്ല. അല്‍പം ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ സ്റ്റിങ്ങറിന്‌ അവകാശപ്പെടാനുണ്ട്. നാല് പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം. സ്റ്റിങ്ങറിന്റെ കണ്‍സെപ്റ്റ് മോഡല്‍ മാത്രമാണിത്, വാണിജ്യാടിസ്ഥാനത്തില്‍ ഇതിന്റെ നിര്‍മാണം ആരംഭിക്കുന്നത് സംബന്ധിച്ച സൂചനയൊന്നും കമ്പനി നല്‍കിയിട്ടില്ല. 

Content Highlights; Mahindra TUV Stinger Convertible SUV Concept Showcased