ട്ടോഷോയില്‍ മഹീന്ദ്രയുടെ പവലിയനിലെ ആജാനബാഹുവാണ് ഥാര്‍ വാണ്ടര്‍ലസ്റ്റ്. ആരായാലും ഒന്നു നോക്കിപ്പോകും അത്രയും തലയെടുപ്പുണ്ട്. മഹീന്ദ്രയുടെ ജീപ്പിനെ സ്‌നേഹിക്കുന്നവര്‍ എന്തായാലും വിടില്ലെന്നുറപ്പ്. മോഡിഫിക്കേഷന്‍ എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഒരു കമ്പനി തങ്ങളുടെ വാഹനത്തിനോട് ഇതൊക്കെ ചെയ്യുമോ എന്നാര്‍ക്കും തോന്നിപ്പോകും. 

ഥാര്‍ ഡേബ്രേക്കിന് മുകളിലായാണ് വാണ്ടര്‍ലസ്റ്റ് വരുന്നത്. പുറത്തും അകത്തും മൊത്തം അഴിച്ചു പണിഞ്ഞിട്ടുണ്ട്. പിന്നിലേക്ക് കടക്കാന്‍ മുകളിലേക്ക് തുറക്കുന്ന വാതിലാണ്. മസിലും പിടിച്ചു നില്‍ക്കുന്ന മുന്നിലെ സെവന്‍ സ്‌ളാറ്റ് ഗ്രില്ല്, ബമ്പറില്‍ ഇരുമ്പിന്റെ യന്ത്രപ്പിടി. ഹുക്കുകള്‍, സര്‍ക്കുലാര്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, സര്‍ക്കുലാര്‍ ഫോഗ് ലാമ്പുകള്‍; ഥാര്‍ വാണ്ടര്‍ലസ്റ്റിന്റെ പരുക്കന്‍ വിശേഷങ്ങള്‍ ഇങ്ങനെ നീളുന്നു. 

Thar
Courtesy; Autoportal

മുന്നിലും പിന്നിലുമുള്ള കസ്റ്റം ഫെന്‍ഡറുകളും 33 ഇഞ്ച് ടയറുകളും ഥാറിന് മസിലന്‍ പരിവേഷം ചാര്‍ത്തുന്നുണ്ട്. പിന്നിലും മാറ്റങ്ങളുടെ പൂരമാണ്.  ടെയില്‍ ലൈറ്റ് ക്ലസ്റ്റര്‍, ഇരട്ട പുകക്കുഴലുകള്‍, പുതിയ ബമ്പര്‍, ഇരുവശത്തുമുള്ള ജെറി ക്യാനുകള്‍ എന്നിവയാണ് പിന്നില്‍. ഹാര്‍ഡ് ടോപ്പാണ് പുതിയ ഥാര്‍. അതില്‍ മാര്‍ക്കര്‍ ലൈറ്റുകളുമുണ്ട്. ഇലക്ട്രിക് ബ്ലൂ മാറ്റ് പെയിന്റ് വാഹനത്തിനിണങ്ങുന്നതാണ്. റഗുലര്‍ ഥാറിന്റെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പുകള്‍ക്ക് സമാനമാണ് അകത്തളം. 

ഡ്യൂവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, ബീജ് നിറത്തിലുള്ള സ്റ്റീയറിംഗ് വീല്‍ എന്നിവയാണ് മാറ്റങ്ങളുള്ള ഭാഗം. സ്പാര്‍ക്കോ ഫ്രണ്ട് സീറ്റുകള്‍, സണ്‍റൂഫ്, ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയും  ഉള്‍പ്പെടാത്തിയിട്ടുണ്ട്. നിലവിലുള്ള 2.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ തന്നെയാണിതിനും. 105 ബി എച്ച് പി കരുത്തും 247  എന്‍. എം. ടോര്‍ക്കും നല്‍കുന്ന  എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്. നിലവില്‍ വാണ്ടര്‍ലസ്റ്റിനെ വിപണിയില്‍ ലഭ്യമാക്കുന്നത് സംബന്ധിച്ചു മഹീന്ദ്ര ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. 

Content Highlights; Mahindra Thar Wanderlust Debuts at Auto Expo 2018