ന്ത്യന്‍ വിപണി കീഴടക്കാന്‍ ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഉപകമ്പനിയായ കിയ മോട്ടോഴ്സ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ എസ്പി എസ്.യു.വി കണ്‍സെപ്റ്റ് പുറത്തിറക്കി. എസ്.യു.വി പ്രേമികളുടെ നോട്ടം പിടിച്ചുപറ്റാന്‍ കരുത്തുറ്റ രൂപം ആവോളം കൈവശപ്പെടുത്തിയാണ് എസ്.പി കണ്‍സെപ്റ്റിന്റെ ഡിസൈന്‍. കിയ ഇന്ത്യന്‍ നിരത്തിലെത്തിക്കുന്ന ആദ്യ മോഡലും ഇതാകും. അടുത്ത വര്‍ഷം പകുതിയോടെ ഈ കണ്‍സെപ്റ്റ് വിപണിയിലെത്തിയേക്കും. 

Kia SP

ഇന്ത്യന്‍ പാരമ്പര്യത്തെയും നൂതനമായ സാങ്കേതിക വിദ്യയുടെയും പ്രചോദനം ഉള്‍കൊണ്ട് രൂപകല്പന ചെയ്തിട്ടുള്ള എസ്.പി കോണ്‍സെപ്റ്റിലുടെ ഭാവിയില്‍ പുതിയ എസ്.യു.വി വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തോടെ കിയയുടെ ആന്ധ്രാപ്രദേശിലെ നിര്‍മാണ കേന്ദ്രത്തിലാണ് മോഡലിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുക. 

Kia SP

ഉപകമ്പനിയായ ഹ്യുണ്ടായിയുടെ ക്രേറ്റയുമായി സാമ്യമുള്ള രൂപമാണ് എസ്പിയുടേത്. മുന്നിലും പിന്നിലും എല്‍ഇഡി ലൈറ്റുകള്‍ പ്രൗഡി കൂട്ടും. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്‌സ്റ്റീരിയര്‍. ക്രോം ഫിനിഷിലാണ് 5 സ്പോക്ക് അലോയി വീലും പ്രീമിയം ക്ലാസിലുള്ള ഇന്റീരിയറും വാഹനത്തിന് ലക്ഷ്വറി ഫീല്‍ നല്‍കും. വിപണിയിലെത്തിയാല്‍ സ്വന്തം കുടുംബത്തില്‍പ്പെട്ട ഹ്യുണ്ടായി ക്രേറ്റയ്‌ക്കൊപ്പം റെനോ കാപ്ച്ചറും കിയ എസ്.പിയുടെ പ്രധാന എതിരാളികള്‍. 

Kia SP

എസ്.പി എസ്.യു.വിക്ക് പുറമേ സിഞ്ചര്‍ ജിടി, പികാന്തോ, സ്‌പോര്‍ട്ടേജ് എസ്.യു.വി, സ്റ്റോണിക്ക്, സോറെറ്റോ, ഗ്രാന്റ് കാര്‍ണിവല്‍, റിയോ, സോള്‍ തുടങ്ങി പതിനാറ് മോഡലുകളും ഓട്ടോ എക്‌സ്‌പോയില്‍ കിയ അവതരിപ്പിച്ചിട്ടുണ്ട്. 

Kia SP

ചിത്രങ്ങള്‍; സാബു സ്‌കറിയ

Content Highlihts; Kia SP Concept Unveiled in India