പുറവും അകവും ഒരുപോലെ മാറ്റങ്ങളുമായിട്ടാണ് ഹ്യുണ്ടായ് ഐ 20-യുടെ പുതുമോഡല്‍ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കിയത്. 5.34 ലക്ഷത്തിലാണ് വില തുടങ്ങുന്നത്. മുന്‍ഭാഗത്തും പിന്‍ഭാഗത്തും വളരെയധികം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. രണ്ട് കഷ്ണമായി മുറിഞ്ഞിരുന്ന മുന്നിലെ ഗ്രില്‍ ഒന്നായി മാറ്റി. എലാന്‍ട്രയിലും വെര്‍ണയിലും കാണുന്ന കാസ്‌കേഡ് ഗ്രില്ലാണിത്. വാഹനങ്ങള്‍ക്ക് സമാനത കൊണ്ടുവരുന്നതിനുള്ള ശ്രമമായി ഇതിനെ കാണാം.

പുതിയ ബമ്പറുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ക്രോം ലൈനിങ്ങ്, അലോയ് വീലുകള്‍ക്ക് പുതിയ ഡിസൈന്‍ എന്നിവയാണ് മുന്‍ഭാഗത്തെ ശ്രദ്ധേയമാക്കുന്നത്. പഴയ മോഡലില്‍ നിന്ന് പൂര്‍ണമായി മാറിയിട്ടുണ്ട് രൂപം. പിന്നിലും ഇതേ രീതിയിലുള്ള മാറ്റങ്ങളുണ്ട്. ഹൗസിങ്ങില്‍ നിന്ന് നമ്പര്‍പ്ലേറ്റ് ബൂട്ട് ലിഡിന് മുകളിലേക്ക് മാറി. ഹ്യുണ്ടായ് കാറുകളുടെ അകം പൊതുവെ ആഡംബരത്തിന് ഒട്ടും കുറവു നല്‍കില്ല. നിലവാരമുള്ള വസ്തുക്കള്‍ തന്നെയാണ് ഡാഷ്ബോര്‍ഡും സീറ്റുകളുമല്ലാം അത് ഇതിലും തുടര്‍ന്നിട്ടുണ്ട്. വലിയമാറ്റം ഡാഷ്ബോര്‍ഡിലെ ഏഴിഞ്ച് ടച്ച് സ്‌ക്രീന്‍ തന്നെയാണ്. 
  
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവയെല്ലാം ചേര്‍ന്ന വിനോദം ഇതിലുണ്ട്. മൊബൈല്‍ ഫോണിലേക്ക് വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കുന്ന ഓട്ടോ ലിങ്ക് സാങ്കേതിക വിദ്യയാണ് മറ്റൊന്ന്. പഴയ ഐ 20-യിലെ എന്‍ജിനുകള്‍ തന്നെയാണ് ഇതിലും തുടരുന്നത്. 1.2 ലിറ്റര്‍ പെട്രാളും 1.4 ലിറ്റര്‍ ഡീസലും. ഫൈവ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ പെട്രോളിലും സിക്‌സ് സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ഡീസലിലും തുടരുന്നു. എന്നാല്‍, ഹ്യുണ്ടായിയുടെ സി.വി.ടി. 1.2 ലിറ്റര്‍ കാപ്പ എന്‍ജിനുമായി വരുന്നുണ്ടെന്നതാണ് പുതിയ വിവരം. 
 
യൂറോപ്യന്‍ വിപണിയില്‍ ഹ്യുണ്ടായ് ഇത് വില്‍ക്കുന്നുണ്ട്. കൂടിയ വിലയായതിനാല്‍ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നില്ല എന്നേ ഉള്ളൂ. ഈ വര്‍ഷം മെയില്‍ 1.2 സി.വി.ടി ഐ. 20 ഇന്ത്യയിലേക്ക് വരും. ഇന്ത്യ ഹ്യുണ്ടായിയുടെ ശ്രദ്ധാ കേന്ദ്രമായതിനാല്‍ ഈ മോഡലിന് വേണ്ടി കൂടുതല്‍ നിക്ഷേപിച്ചിട്ടുണ്ട്. 

നാലു മീറ്ററില്‍ നീളം കുറഞ്ഞ വാഹനങ്ങള്‍ക്കുള്ള നികുതിയിളവും ലഭിക്കുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടെ ഇറക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് കമ്പനി. അതേസമയം, എതിരാളികള്‍ സി.വി.ടി. എന്‍ജിനുകള്‍ കൊണ്ട് കളിക്കുമ്പോള്‍ ഹ്യുണ്ടായിക്ക് അത് ക്ഷീണവുമാണ്. മാരുതി സുസുക്കിയുടെ ബലേനോ സി.വി.ടി, ഹോണ്ട ജാസ് സി.വി.ടി.  എന്നിവയാണ് പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ മുമ്പന്‍മാര്‍.

Specification 

1.2L Kappa Dual VTVT Petrol
Displacement 1197 CC
Power 82 bhp@6000 rpm
Torque 115 Nm@4000 rpm
Mileage 18.60 kmpl
Transmission  Manual

1.4L U2 CRDi Diesel
Displacement 1396 CC
Power 89 bhp@4000 rpm
Torque 220 Nm@1500-2750 rpm
Mileage 22.54 kmpl
Transmission Manual

Variants

1.2 Era Petrol (5.81 Lakh)
1.2 Magna Executive Petrol (6.51 Lakh)
1.2 Sportz Petrol (7.26 Lakh)
1.2 Asta Petrol (7.84 Lakh)
1.2 Asta Petrol Dual Tone (8.12 Lakh)
1.2 Asta Option Petrol (8.76 Lakh)
1.4 Era Diesel (7.56 Lakh)
1.4 Magna Executive Diesel (8.11 Lakh)
1.4 Sports Diesel (8.63 Lakh)
1.4 Asta Diesel (9.26 Lakh)
1.4 Asta Diesel Dual Tone (9.54 Lakh)
1.4 Asta Option Diesel (10.15 Lakh)

Content Highlights; Hyundai New Elite i20 Unveiled At Auto Expo 2018