ബിഎംഡബ്യു പവലിയനിലെ പ്രധാന ആകര്‍ഷണം പുതിയ ഐ8 റോഡ്സ്റ്ററാണ്. കമ്പനിയുടെ ഐ8 കൂപെ ശ്രേണിയിലെ പുതിയ അതിഥിയാണിത്. 2015-ലായിരുന്നു ഐ8 അവതരിപ്പിക്കപ്പെട്ടത്. പിന്നീട് സ്പോര്‍ട്സ് കാറുകളില്‍ മുന്‍പന്തിയിലേക്ക് കുതിച്ചു. ശരിക്കും ഒരു സൂപ്പര്‍കാറിന് വേണ്ട കാഴ്ചഭംഗിയൊക്ക റോഡ്സ്റ്ററിനുണ്ട്. 60 കിലോയുള്ള ഇതിന്റെ മുകള്ഭാഗം മടങ്ങി ഉള്ളിലേക്ക് പോകാന്‍ വേണ്ടത് പതിനഞ്ചുസെക്കന്റുമാത്രമാണ്. മുകളിലേക്കുയരുന്ന വാതിലുകളാണ്.
ഹൈബ്രിഡ് വാഹനത്തിന് ശക്തിയേകാന്‍ നടുവില്‍ 1.5 ലിറ്റര്‍ ത്രീസിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്ജിന് മുന്നില്‍ വൈദ്യുത മോട്ടോറുമാണ്. ജാഗ്വാര്‍ എഫ്. ടൈപ്പ്, പോര്‍ഷെ 911 ടര്‍ബോ, മെഴ്സിഡീസ് ബെന്‍സ് എ.എം.ജി. ജിടി എന്നിവരോടാണ് റോഡ്സ്റ്ററിന്റെ ഏറ്റുമുട്ടല്‍.
ഐ ത്രീ എസ് - ഇന്ത്യയിലേക്ക് വരുമോ എന്നറിയില്ലെങ്കിലും ഇവിടെ ബി.എം.ഡബ്യുവിന്റെ പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഐ ത്രീ എസ് വന്നിട്ടുണ്ട്. ഐ ത്രീയുടെ മിനുക്കിയ വേര്‍ഷനാണിത്. കരുത്ത് കൂട്ടിയതാണ് ഏറ്റവും വലിയ പ്രത്യേകത. 184 എച്ച്.പിയാണിതിന് കരുത്ത്. സാധാരണ ഇന്ധനകാറിനേക്കാള് കൂടുതല്‍. 270 എന്‍.എം. ടോര്‍ക്കുമുണ്ട്. 33.4 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഒറ്റചാര്‍ജില്‍ 280 കിലോമീറ്റര്‍ ഓടും.
6 സീരീസ് ജി.ടി - 59.9 ലക്ഷമാണ് വില. ഈ വര്‍ഷം പകുതിയോടെ നിരത്തിലെത്തും. പെട്രോളും ഡീസലുമുണ്ടാവും. മെഴ്സിഡീസ് ബെന്‍സ് ഇ ക്ലാാസായിരിക്കും പ്രധാന എതിരാളി. 5 സീരീസിലുപയോഗിക്കുന്ന എഞ്ചിനുകള്‍ തന്നെയാണ് ഇതിലും വരുന്നത്. ഭാവിയില്‍ സിക്സ് സിലിണ്ടര്‍ ഡീസല്‍ എഞ്ചിനും വരുമെന്ന് വിശ്വസിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്ബോക്സാണിവയ്ക്ക്.
എക്സ് ത്രീ - ബി.എം.ഡബ്യുവിന്റെ ഈ എസ്.യു.വി ഇന്ത്യയില്‍ പുറത്തിറങ്ങിയിട്ടില്ല. മെയിലായിരിക്കും വില പ്രഖ്യാപിക്കുക. മൂന്നാം തലമുറ എക്സ് ത്രീയാണിത്. രണ്ടാം തലമുറയേക്കാള്‍ 55 കിലോ ഭാരം കുറവാണിതിന്. വീല്‍ബേസ് കൂടി. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണിതിന്.
എം3, എം4 - എം സീരീസിലെ ആഡംബര സെഡാനുകളാണിവ. എം3 യ്ക്ക് 1.30 കോടിയും എം4 ന് 1.33 കോടിയുമാണ് വില.
Content Highlights; BMW i8 Roadster, i3S Showcased At Auto Expo 2018