ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്യു ആദ്യ 6 സീരീസ് GT ഇന്ത്യയില്‍ പുറത്തിറക്കി. നടന്നുകൊണ്ടിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ബിഎംഡബ്യു ഇന്ത്യ ബ്രാന്റ് അബാഡസര്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് പുതിയ മോഡല്‍ ഔദ്യോഗികമായി പുറത്തിറക്കിയത്. പ്രാദേശികമായി നിര്‍മിച്ചെടുത്ത പെട്രോള്‍ എന്‍ജിനിലാണ് (630i ഗ്രാന്‍ ടുറിസ്‌മോ സ്‌പോര്‍ട്ട് ലൈന്‍) ആദ്യ ഘട്ടത്തില്‍ വാഹനം ലഭ്യമാകുക. ഡീസല്‍ പതിപ്പ് പിന്നീടെത്തും. 

58.9 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. നീളമേറിയ ബോണറ്റ് കാറിന്റെ കരുത്തുറ്റ രൂപം പ്രകടമാക്കും. ടൂ ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ 258 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമേകും. 8 സ്പീഡ് സ്റ്റെപ്പ്‌ട്രോണിക് സ്‌പോര്‍ട്ട് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍. 6.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം.  

6 Series GT

ബിഎംഡബ്യു നിരയില്‍ 5 സീരീസിനും 7 സീരീസിനും ഇടയിലാണ് 6 സീരീസ് GT-യുടെ സ്ഥാനം. ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റം, ഡൈനാമിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിങ് ബ്രേക്ക് കണ്‍ട്രോള്‍, സൈഡ്-ഇംപാക്ട് പ്രൊട്ടക്ഷന്‍, ഇലക്ട്രോണിക് വെഹിക്കിള്‍ ഇമ്മൊബിലൈസര്‍, ക്രാഷ് സെന്‍സര്‍ തുടങ്ങിയ നിരവധി സുരക്ഷാസന്നാഹങ്ങളും ജി ടിയിലുണ്ട്. 

Content Highlights; BMW 6 Series GT Launched At Auto Expo 2018