ടന്നുകൊണ്ടിരിക്കുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പെട്രോള്‍ ഡീസല്‍ വാഹനങ്ങളെക്കാള്‍ താരപദവി ഇലക്ട്രിക് വാഹനങ്ങള്‍ക്കാണ്. മാരുതി മഹീന്ദ്ര തുടങ്ങി മുന്‍നിര കാര്‍ കമ്പനികളെല്ലാം തങ്ങളുടെ ഇലക്ട്രിക് വകഭേദങ്ങള്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. ഇരുചക്ര വാഹനങ്ങളില്‍ ഇക്കൂട്ടത്തിലെ പ്രധാനിയാണ് യുഎം അവതരിപ്പിച്ച റെനഗേഡ്‌ ഥോര്‍. ലോകത്തെ ആദ്യ ഇലക്ട്രിക് ഗിയര്‍ ഹൈ സ്പീഡ് ക്രൂസര്‍ ബൈക്ക് എന്ന വിശേഷണത്തോടെയാണ് ഥോര്‍ മോഡല്‍ കമ്പനി പുറത്തിറക്കിയത്. 9.9 ലക്ഷം രൂപയാണ് വില, ഇന്ത്യയില്‍ നിര്‍മിച്ച് പുറത്തിറക്കിയാല്‍ ഇത് 4.90 ലക്ഷം രൂപയില്‍ ഒതുക്കാം. 

Thor

പരമാവധി 30 കിലോവാട്ട് കരുത്തും 70 എന്‍എം ടോര്‍ക്കും നല്‍കുന്ന ഇലക്ട്രിക് മോട്ടറാണ് ഥോറിലുള്ളത്. റൈഡര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ റിവേഴ്‌സ് ഗിയറും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. മുന്നിലും പിന്നിലൂം ഡിസ്‌ക് ബ്രേക്കിനൊപ്പം സുരക്ഷ വര്‍ധിപ്പിക്കാന്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൂന്ന് മോഡലുകളില്‍ ഥോര്‍ ലഭ്യമാകും. ഇതില്‍ ഏറ്റവും മുന്തിയ പതിപ്പില്‍ ഒറ്റചാര്‍ജില്‍ 270 കിലോമീറ്റര്‍ പിന്നിടാം. ഒറ്റ ചാര്‍ജില്‍ 81 കിലോമീറ്ററും 149 കിലോമീറ്ററും യാത്ര ചെയ്യാവുന്നതാണ് മറ്റ് രണ്ടു മോഡലുകള്‍. 

Thor

നാല്‍പ്പതു മിനിട്ടില്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ സാധിക്കും. ഥോറിന് പുറമേ റെനഗേഡ് ഡ്യൂട്ടി എസ്, റെനഗേഡ് ഡ്യൂട്ടി എയ്‌സ് എന്നീ പുതിയ രണ്ട് ബൈക്കുകളും യുഎം പുറത്തിറക്കിയിട്ടുണ്ട്. 5 സ്പീഡ് ഗിയര്‍ബോക്‌സില്‍ 223 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ രണ്ടു മോഡലുകള്‍ക്കും കരുത്തേകുക. നിലവില്‍ യുഎം നിരയില്‍ വിപണയിലുള്ള റെനഗേഡ് കമാന്റോ ക്ലാസിക്, റെനഗേഡ് കമാന്റോ മൊജാവ്, റെനഗേഡ് കമാന്റോ, റെനഗേഡ് സ്‌പോര്‍ട്‌സ് എസ് എന്നീ മോഡലുകളും യുഎം പവലിയനിലുണ്ട്. 

Content Highlights; UM Renegade Thor electric bike launched at Auto Expo 2018