രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മഹീന്ദ്ര നിരയിലെ ആദ്യ ഇലക്ട്രിക് എസ്.യു.വി കെയുവി 100 ഇലക്ട്രിക് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പുറത്തിറക്കി. പെട്രോള്‍ ഡീസല്‍ എന്‍ജിന്‍ മാറി ഇലക്ട്രിക് വകഭേദമായത് ഒഴിച്ചാല്‍ രൂപത്തില്‍ കെയുവി 100 നെക്സ്റ്റില്‍ നിന്ന് യാതെരു മാറ്റങ്ങളും ഇലക്ട്രിക് കെയുവിക്കില്ല. 

30kW മോട്ടോറും ലിഥിയം അയേണ്‍ ബാറ്ററി പാക്കുമാണ് വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റ ചാര്‍ജില്‍ 140 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ കെയുവിക്ക് സാധിക്കും. ഒരു മണിക്കുറില്‍ ബാറ്ററി ഏകദേശം 80 ശതമാനത്തോടളം ചാര്‍ജ് ചെയ്യാം. അടുത്ത വര്‍ഷത്തോടെ വാഹനം വാണിജ്യാടിസ്ഥാനത്തില്‍ നിരത്തിലെത്തും. പാസഞ്ചര്‍ കാറുകളില്‍ മഹീന്ദ്രയുടെ മൂന്നാമത്തെ ഇലക്ട്രിക് കാറാണിത്. e2o, eവെരിറ്റോ എന്നിവ നേരത്തെ കമ്പനി പുറത്തിറക്കിയിരുന്നു. 

KUV 100 Electric

e2o-യ്ക്ക് സമാനമായി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റി, റിമോര്‍ട്ട് ഡയക്‌നോസ്റ്റിക്‌സ്, കാബിന്‍ പ്രീ-കൂളിങ്, റിയല്‍ ടൈം ലൊക്കേഷന്‍ ട്രാക്കിങ് എന്നീ സൗകര്യങ്ങള്‍ ഇലക്ട്രിക് കെയുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമേ e20 നെക്സ്റ്റ്, e COSMOബസ്, ലിഥിയം അയേണ്‍ ബാറ്ററി ത്രീവീലര്‍ Treo, Atom മോഡലും പുതിയ MESMA കണ്‍സെപ്റ്റും ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഇലക്ട്രിക് വകഭേദത്തില്‍ മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. 

Content Highlights; Mahindra eKUV100 Electric Car showcased at Auto Expo