ത്തവണത്തെ ഡല്‍ഹി ഓട്ടോ ഷോയില്‍ ഹോണ്ടയുടെ വജ്രായുധമാണ് സ്‌പോര്‍ട്‌സ് ഇവി കണ്‍സെപ്റ്റ്. ഒറ്റനോട്ടത്തില്‍ പഴയ ചെറുകാറുകളുടെ ഡിസൈനുമായി സാമ്യം തോന്നും, എന്നാല്‍ അടുത്തറിഞ്ഞാല്‍ ഇത് ആളൊരു കൊലകൊമ്പനാണ്. അത്രത്തോളം ഫീച്ചേര്‍സ് ഉള്‍ക്കൊള്ളിച്ചാണ് സ്‌പോര്‍ട്‌സ് ഇവി കമ്പനി അവതരിപ്പിച്ചത്. കഴിഞ്ഞ ടോക്ക്യോ മോട്ടോര്‍ ഷോയിലാണ് ഈ മോഡല്‍ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചിരുന്നത്. 

ഭാവി ഇലക്ട്രിക് കാറുകള്‍ മുന്നില്‍കണ്ടാണ് അര്‍ബന്‍ ഇലക്ട്രിക്കിന്റെ പിറവി. 1972 കാലഘട്ടത്തിലെ ഒന്നാം തലമുറ ഹോണ്ട സിവിക് കാറുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപമാണ്  ഇലക്ട്രിക് ഹാച്ച്ബാക്കിനുള്ളത്. ഇലക്ട്രിക് കാറുകള്‍ക്കായി പ്രത്യേകം രൂപപ്പെടുത്തിയ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മാണം. യൂറോപ്യന്‍ വിപണിയിക്കായി 2019-ഓടെ ഈ മോഡല്‍ യാഥാര്‍ഥ്യമാക്കി നിര്‍മാണം ആരംഭിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. 

Sports EV

ഡോര്‍ തുറക്കുന്ന രീതിയും പതിവില്‍നിന്ന് വ്യത്യസ്തമാണ്. മുന്നില്‍നിന്ന് പിന്നിലേക്ക് വലിച്ച് തുറക്കാം. എന്നാല്‍ പ്രൊഡക്ഷന്‍ സ്പെക്കില്‍ ഈ രീതി തുടരുമോയെന്ന് ഉറപ്പില്ല. ടൂ സീറ്ററാണ് കണ്‍സെപ്റ്റ് മോഡല്‍. നിരത്തിലെത്തുമ്പോള്‍ 5 സീറ്ററിലാണ് സ്‌പോര്‍ട്‌സ് ഇവി ലഭ്യമാകുക. കാറുകളില്‍ കണ്ടുപഴകിയ പതിവ് മുന്‍ഭാഗം ആകെ പൊളിച്ചെഴുതി. വ്യത്യസ്തമായി ചെറിയ വൃത്താകൃതിയിലാണ് എല്‍ഇഡി ഹെഡ്ലൈറ്റ്. നടുവിലായി നീല നിറത്തില്‍ ഹോണ്ട ലോഗോ ആലേഖനം ചെയ്തു. സന്ദേശങ്ങള്‍ നല്‍കാന്‍ മുന്നിലും പിന്നിലും ലൈറ്റുകള്‍ക്കിടിയില്‍ ഇന്റഗ്രേറ്റഡ് ബോര്‍ഡുകളും നല്‍കി.

വൈറ്റ് മള്‍ട്ടി സ്പോക്ക് ശൈലിയിലാണ് അലോയി വീല്‍. പഴമയെ ഓര്‍മ്മപ്പെടുത്തി അത്യാധുനിക സൗകര്യങ്ങളിലാണ് അകത്തളവും. നീളമേറിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഡാഷ്ബോര്‍ഡിന് മുകളില്‍ സ്ഥാനംപിടിച്ചു. ഡാഷ്ബോര്‍ഡ് മുഴുവന്‍ ആവരണം ചെയ്യാന്‍ മാത്രം വലുപ്പമേറിയതാണിത്. ബോണറ്റിലാണ് ചാര്‍ജിങ് പ്ലഗ്. 

Sports EV

വളരെ നേര്‍ത്ത എ പില്ലര്‍ ഡ്രൈവര്‍ക്ക് നിരത്തിലേക്ക് കൂടുതല്‍ കാഴ്ച നല്‍കും. റിയര്‍വ്യൂ ക്യമറ വാഹനത്തിനില്ല, എല്ലാ ക്യാമറകള്‍ ഒപ്പിയെടുത്ത് ഡാഷ്ബോര്‍ഡിലെ സ്‌ക്രീനില്‍ തെളിയിക്കും. അഡ്വാന്‍സ്ഡ് ഓട്ടോമാറ്റഡ് നെറ്റ്വര്‍ക്ക് അസിസ്റ്റന്‍ഡ് ഡ്രൈവര്‍ക്ക് കൂടുതല്‍ മുതല്‍ക്കൂട്ടാകും. 

Content Highlights; Honda Sports EV Concept Showcased At Auto Expo 2018