മുന്‍വശത്തുനിന്ന് നോക്കിയാല്‍ മുന്‍നിര റേസിങ് ബൈക്കുകളെ വെല്ലുന്ന രൂപം. എന്നാല്‍ ഇവനാള് നമ്മുടെ സാധാരണ ഗിയര്‍ലെസ് സ്‌കൂട്ടര്‍ തന്നെ, ഇലക്ട്രിക് ആണെന്ന് മാത്രം. തീര്‍ത്തും വേറിട്ട രൂപത്തിലുള്ള ഈ പിസിഎക്‌സ് ഇലക്ട്രിക് സ്‌കൂട്ടര്‍ ഹോണ്ട ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. 2014-ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇതിന്റെ ഇലക്ട്രിക്കല്ലാത്ത ആദ്യ കണ്‍സെപ്റ്റ് മോഡല്‍ ഹോണ്ട അവതരിപ്പിച്ചിരുന്നു. 

Honda PCX

ഹോണ്ട സ്വന്തമായി നിര്‍മിച്ച ഹൈ ഔട്ട്പുട്ട് മോട്ടോറാണ് പിസിഎക്‌സില്‍ നല്‍കിയിട്ടുള്ളത്. സീറ്റിനടയിലായി ആവശ്യാനുസരണം ഊരിമാറ്റാവുന്ന വിധത്തിലാണ് രണ്ടു ബാറ്ററി. സ്‌കൂട്ടറില്‍ നിന്ന് പുറത്തെടുത്ത് ബാറ്ററി ചാര്‍ജ് ചെയ്യാം. 1923 എംഎം നീളവും 745 എംഎം വീതിയും 1107 എംഎം ഉയരവും സ്‌കൂട്ടറിനുണ്ട്. എക്‌സ്‌പോയില്‍ അവതരിപ്പിച്ചെങ്കിലും അടുത്തവര്‍ഷത്തോടെ മാത്രമേ ഇലക്ട്രിക് പിസിഎക്‌സ് വിപണിയിലെത്തുകയുള്ളു.

Honda PCX

ചിത്രങ്ങള്‍; സാബു സ്‌കറിയ

Content Highlights; Honda PCX Electric Debuts At Auto Expo 2018