ഹിന്ദുജാ ഗ്രൂപ്പിന്റെ പതാകവാഹക അശോക് ലെയ്‌ലാന്റും സണ്‍ മൊബിലിറ്റിയും ആഗോള തലത്തില്‍ സഹകരിച്ചു പുറത്തിറക്കുന്ന ആദ്യ ഇലക്ട്രിക് ബസായ സര്‍ക്യൂട്ട്-എസ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. സണ്‍ മൊബിലിറ്റിയുടെ സ്വാപ്പബിള്‍ സ്മാര്‍ട്ട് ബാറ്ററി ഉപയോഗിച്ചുള്ളതാണ് അശോക് ലെയ്‌ലാന്റിന്റെ ഈ ഇലക്ട്രിക് ബസ്. 

ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി അവതരിപ്പിച്ചിട്ടുള്ള ഇലക്ട്രിക് ബസിന് 25 മുതല്‍ 35 വരെ പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും. സാധാരണ ലിയോണ്‍ ബാറ്ററികളുടെ നാലിലൊന്നു മാത്രം 'ഭാരമുള്ള ചെറിയ സ്മാര്‍ട്ട് ബാറ്ററികളാവും ഇതില്‍ ഉപയോഗിക്കുക. ആവശ്യാനുസരണം ചാര്‍ജ് തീര്‍ന്നാല്‍ ബാറ്ററി മാറ്റി ഉപയോഗിക്കാം. നാലു മിനിറ്റില്‍ താഴെ സമയം മാത്രം മതി ബാറ്ററി മാറ്റാന്‍. ഒറ്റ ചാര്‍ജില്‍ 50-60 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാനും സാധിക്കും. 

Content Highlights; Ashok Leyland Unveils Circuit S Electric Bus