ര്‍ക്കും ഒന്നിനും സമയമില്ല, റോഡുകളിലും കഥ മറിച്ചല്ല. പലപ്പോഴും എതിരെയോ പിന്നിലോ വരുന്ന മറ്റൊരു വാഹനം കടന്നുപോകാനുള്ള ക്ഷമ പലരും കാണിക്കില്ല. എല്ലാത്തിനും തിരക്ക്. ഒരു നിമിഷത്തെ ക്ഷമ പല അപകടങ്ങളും ഒഴിവാക്കുമെന്ന കാര്യം മിക്കവരും മറക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ്  ഇത്തരത്തില്‍ ഒരു വീട്ടമ്മ സ്‌കൂട്ടറില്‍ ധൃതികൂട്ടി റോഡ് മുറിച്ചുകടക്കുമ്പോല്‍ സംഭവിച്ച ഞെട്ടിക്കുന്ന അപകട ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലാണ്. തമിഴ്‌നാട്ടിലെ നാമക്കലിലാണ് സംഭവം. 

Read This; ഇരുചക്ര വാഹന ഓടിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അലക്ഷ്യമായി സ്‌കൂട്ടറില്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച മുപ്പതുകാരിയായ വീട്ടമ്മയെ വലതുവശത്തുനിന്ന് വന്ന ഡിസയര്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. അപകടം നടന്നതിന് തൊട്ടടുത്തുള്ള കടയിലെ സിസി ടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. അപകടത്തില്‍ സ്‌കൂട്ടറും വാഹനത്തിന്റെ മുന്‍ഭാഗവും പുര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ വീട്ടമ്മയെ ഉടന്‍ ആശുപത്രിയിലെത്തിച്ചതിനാല്‍ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.