ലോകത്തെ ഏറ്റവും സുരക്ഷിതമായ കാര്‍ എന്ന പരിവേഷത്തോടെയാണ് 87-ാമത് ജെനീവ മോട്ടോര്‍ ഷോയില്‍ വോള്‍വേ XC 60 അവതരിപ്പിച്ചത്. ഡ്രൈവറെ സഹായിക്കാനും സുരക്ഷയ്ക്കായും അത്യാധുനിക സാങ്കേതവിദ്യകളാണ് വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഇതെല്ലാം വാക്കാല്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ നമുക്ക് അല്‍പം ബുദ്ധിമുട്ടല്ലെ ? ഈ പോരായ്മ പരിഹരിക്കാന്‍ വിവിധ തലങ്ങളില്‍ നടത്തിയ ക്രാഷ് ടെസ്റ്റ് വീഡിയോ പുറത്തുവിട്ടാണ് വോള്‍വോ സുരക്ഷയില്‍ XC 60 വമ്പനാണെന്ന് തെളിയിച്ചത്‌. 

1.  30 mph വേഗതയില്‍ തലകീഴായി മറഞ്ഞാലും വാഹനത്തിന്റെ ബോഡിക്ക് ചെറിയ സ്‌ക്രാച്ചുകള്‍ ഒഴികെ അധികം പരിക്കില്ല, യാത്രികര്‍ പൂര്‍ണമായും സുരക്ഷിതര്‍. 

2.  35 mph വേഗതയില്‍ മുന്‍ഭാഗം ഇടിപ്പിച്ച് നടത്തിയ ക്രാഷ് ടെസ്റ്റില്‍ സുരക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടാന്‍ വോള്‍വോയ്ക്ക് സാധിച്ചു. 

3.  40 mph വേഗതയില്‍ നടത്തിയ ഓവര്‍ലാപ്പ് ക്രാഷ് ടെസ്റ്റില്‍ മുന്‍ ഭാഗം തകര്‍ന്നെങ്കിലും യാത്രികര്‍ സുരക്ഷിതര്‍.

ഇതിനെല്ലാം പുറമേ ഡ്രൈവറുടെ കണ്ണ് അല്‍പ്പമൊന്ന് തെറ്റിയാലും സ്വയം നിയന്ത്രിച്ച് സുരക്ഷ ഒരുക്കാന്‍ വാഹനത്തിന് സാധിക്കും. ഓണ്‍കമിങ് ലെയ്ന്‍ മിറ്റിഗേഷന്‍ എന്ന സംവിധാനം മണിക്കൂറില്‍ 60 മുതല്‍ 140 കിലോമീറ്റര്‍ വേഗതയില്‍ വരെ അപകടം മുന്‍കൂട്ടിക്കണ്ട് കൂട്ടിയിടി ഒഴിവാക്കാന്‍ ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കും. റിയര്‍വ്യൂ മിറര്‍ വഴി ഡ്രൈവര്‍ക്ക് ദ്യശ്യമാകാത്ത ഭാഗത്തുകൂടി മറ്റൊരു വാഹനം വന്നാല്‍ മുന്നറിയിപ്പ് നല്‍കി വാഹനം സ്വയം സുരക്ഷികതമായ പാതയിലേക്ക് നീങ്ങുന്ന ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റവും വോള്‍വോ XC 60-യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

Oncoming